Connect with us
,KIJU

Kerala

വാഴച്ചാല്‍- മലക്കപ്പാറ പാതയിൽ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Avatar

Published

on

തൃശ്ശൂർ: വാഴച്ചാല്‍- മലക്കപ്പാറ പാതയിൽ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡിൽ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.

വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ജൂണ്‍ രണ്ടു വരെ ഈ റൂട്ടിലൂടെ കടത്തിവിടില്ല.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement
inner ad

Kerala

സുന്ദരേശൻ പിള്ളയെയും രാമകൃഷ്ണനെയും അനുസ്മരിച്ചു

Published

on

കൊല്ലം: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന ചീഫ് ഓർഗനൈസർ ആയിരുന്ന എൻ സുന്ദരേശൻ പിള്ളയെയും മുൻ സംസ്ഥാന ചെയർമാൻ എൻ രാമകൃഷ്ണനെയും അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് എൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ സംസ്ഥാന മുൻ ചീഫ് ഓർഗനൈസർ അഖിലേന്ത്യാ സെക്രട്ടറി സ്പോർട്സ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ആിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തന മികവ് തെളിയിച്ച സുന്ദരേശൻ പിള്ളയുടെ വിയോഗം കൊല്ലം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും സംസ്ഥാന സേവാദളിനും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
സേവാദൾ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിന്നിർണായക പങ്കുവഹിച്ച സുന്ദരേശൻ പിള്ളയോട് ഒപ്പം കണ്ണൂരിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകരുകയും സംസ്ഥാന സേവാദളിനെ കെട്ടിപ്പടുക്കുകയും ചെയ്ത ധീരനായ നേതാവായിരുന്നു എൻ രാമകൃഷ്ണൻ എന്നും അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാർഷികദിനത്തിൽ അനുസ്മരിച്ചുകൊണ്ട് ഉദ്ഘാടകൻ പറഞ്ഞു.
സേവാ ജില്ലാ പ്രസിഡന്റ് എം ഐ ഹാഷിമിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ എഐസിസി അംഗം ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി സൂരജ് രവി, വിപിന ചന്ദ്രൻ, ചുറ്റുമൂല നാസർ, ഗീതാ കൃഷ്ണൻ, എം എസ് സെൽവം, പന്മന വേലായുധൻകുട്ടി, ഗീതാകുമാരി, ഒ ബി രാജേഷ്, കോതേത്തു ഭസുരൻ,നെട്ടയം സജി,പാർവതി,നജീം പുത്തൻകട,രതീഷ്, പത്മകുമാർ, മാറപ്പാട്ട് രമേശ്,മനോജ്, അയത്തിൽ
ശ്രീകുമാർ, അഡ്വ :സുബ്രമ ണ്യൻ,ഷഫീഖ്,ഹുസൈൻ, നിസാം, അഡ്വ: ഉളിയകോവിൽ സന്തോഷ്‌,തുടങ്ങിയവർ പ്രസം​ഗിച്ചു.

Continue Reading

Alappuzha

ആലപ്പുഴയിൽ വൻ വ്യാജ മദ്യവേട്ട

Published

on

ആലപ്പുഴ : ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട. അര ലിറ്ററിൻ്റെ 783 കുപ്പി മദ്യവുമായി ഒരാളെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമ്മാണം.

വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിൽ വ്യാപക ക്രമക്കേട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ മൂൺലൈറ്റിൽ തെളിഞ്ഞത് വ്യാപക ക്രമക്കേട്.. മദ്യം പൊതിഞ്ഞു നൽകാൻ ബിവറേജസ് ഔട്ട് ലെറ്റുകളിൽ സൂക്ഷിച്ചിരുന്ന പേപ്പർ വാങ്ങിയതിൽ അടക്കം വ്യാപകമായ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പേപ്പർ മറിച്ചു വിറ്റതും, വാങ്ങാത്ത പേപ്പറിന്റെ പേരിൽ പണം അടിച്ചു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ചന്തക്കടവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ ക്രമക്കേട് കണ്ടെത്തി. കയ്യിൽ സൂക്ഷിച്ച പണം രേഖപ്പെടുത്തേണ്ട രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ലെന്നും,10000 രൂപ രജിസ്റ്ററിൽ രേഖപ്പെടുത്താതെ കൈവശം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കിങ് ഫിഷർ ബിയർ 30 കേസ് സ്റ്റോക്കുണ്ടായിട്ടും ഉപഭോക്താക്കൾക്ക് നൽകിയില്ലെന്നും കണ്ടെത്തി. കിങ് ഫിഷർ ചോദിക്കുന്നവർക്ക് സ്റ്റെറിംങ് സെവൻ എന്ന ബ്രാൻഡ് ബിയറാണ് വിതരണം ചെയ്തിരുന്നതെന്നു കണ്ടത്തിൽ പറയുന്നു.

Continue Reading

Featured