കോട്ടയം പാതയിൽ മെയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കോട്ടയം പാതയിൽ മെയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മെയ് 6 മുതൽ 22 വരെ രാവിലെ 3 മുതൽ 5 മണിക്കൂർ വരെയാണു ഗതാഗത നിയന്ത്രണം. ഏറ്റുമാനൂർ ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണമെന്നു ദക്ഷിണ റെയിൽവേ.
23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ദിവസവും രാവിലെ 10 മണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം പൂർണമായും തടയും. ഈ സമയത്തെ ട്രെയിനുകൾ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. മേയ് 23നു റെയിൽവേ സുരക്ഷാ കമ്മിഷൻ പുതിയ പാത പരിശോധിച്ചതിന് ശേഷമായിരിക്കും 28നു പുതിയ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങുക. ഇതോടെ തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റർ റെയിൽപാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഇതുവഴിയുള്ള ട്രെയിനുകൾക്കു വേ​ഗം കൂടുകയും കൂടുതൽ ട്രെയ്നുകൾ ഓടിക്കാനും കഴിയും. ഈ പാതയിലെ വളവുകൾ നിവർത്തിയാൽത്തന്നെ സെമി ഹൈസ്പീഡ് ട്രെയിനുകളും സബർബൻ ട്രെയ്നുകളും ഓടാക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിവാദമായ സിൽവർ ലൈൻ പദ്ധതിക്കു ബദലായി ഈ നിർദേശം പല പ്രമുഖരും മുന്നോട്ടു വച്ചിട്ടുമുണ്ട്.
കായംകുളം- എറണാകുളം പാതയിൽ അമ്പലപ്പുഴ വരെ മാത്രമാണ് ഡബിൾ ലൈൻ സർവീസ് നടത്തുന്നത്. ഈ പാതയുടെ ഡബ്ലിം​ഗ് ജോലിയും പുരോ​ഗമിക്കുകയാണ്.

Related posts

Leave a Comment