Connect with us
48 birthday
top banner (1)

Education

ദേവമാതയിൽ ട്രാഫിക് ബോധവത്കരണ ശില്പശാല നടന്നു

Avatar

Published

on

കുറവിലങ്ങാട്: ട്രാഫിക് നിയമങ്ങളെ സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുക, അപകടരഹിതവും സുരക്ഷിതവുമായി റോഡ് ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട നിയമങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ദേവമാതാ കോളെജ് യൂണിയൻ്റെയും ഐ.ക്യു. എ.സി.യുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു വിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ ശ്രീ. മനോജ് വി.പി. ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കുറവിലങ്ങാട് എസ്.ഐ. ശ്രീ. കെ.വി.സന്തോഷ് ക്ലാസ് നയിച്ചു. ഐ.ക്യു.എ.സി. കോ – ഓർഡിനേറ്റർ ഡോ.അനീഷ് തോമസ്, കോളെജ് യൂണിയൻ ചെയർപേഴ്സൺ കുമാരി റിയ പ്രവീൺ എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

ക്ലാസ് മുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വേണ്ട; ബ്രിട്ടണ്‍ ഭരണകൂടം

Published

on

ലണ്ടന്‍: സ്‌കൂളുകളില്‍ കുട്ടികള്‍ക്കിടയിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന് ബ്രിട്ടണ്‍ ഭരണകൂടം. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലിരുന്ന് നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രെദ്ധയില്പെടുകയും ഇത് നിയന്ദ്രിക്കാനായി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി.

Advertisement
inner ad

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ഫോണ്‍ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്ലാസ് മുറികളില്‍ ഇരുന്നുള്ള വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം അവരെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. ചില സ്‌കൂളുകള്‍ ഇതിനോടകം തന്നെ മൊബൈല്‍ ഫോണുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. മറ്റു സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടു വരുന്നത് നിര്‍ത്തലാക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച പുതിയ മാര്‍ഗ രേഖകള്‍ സ്‌കൂളുകള്‍ക്ക് നല്‍കും.” റിഷി സുനക് പറഞ്ഞു.

യുകെയിലെ കണക്കുകള്‍ പ്രകാരം 12 വയസിന് മുകളില്‍ പ്രായം വരുന്ന 97 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ഫോണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ആവശ്യമാണ് പഠനത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം ആവശ്യമില്ല. പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ കോളുകളും മെസേജുകളും നമ്മുടെ ശ്രദ്ധ എങ്ങനെ തിരിക്കുന്നു എന്നു സ്വയം ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി റിഷി സുനക്.

Advertisement
inner ad
Continue Reading

Education

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല

Published

on

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്‌ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട്ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ 2000 വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. താല്പര്യമുള്ളവര്‍ https://connect.asapkerala.gov.in/events/10985 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍ outreach@asapkerala.gov.in, ഫോണ്‍ 7893643355.

Advertisement
inner ad

ഈ രംഗത്തെ മുന്‍നിര പരിശീലകരായ മേവന്‍ സിലിക്കണില്‍ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ശില്‍പ്പശാല സഹായിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിഇ/ബിടെക് വിദ്യാര്‍ത്ഥികള്‍ക്കും ഇലക്ട്രോണിക്‌സ്/എംഎസ്.സി ഇലക്ട്രോണിക്‌സില്‍ എം.ടെക്/എം.എസ്. രണ്ട്, മൂന്ന്, നാല് അധ്യയന വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടാതെ, വിഎല്‍എസ്‌ഐ ഡിസൈനിനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്കും ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കടുക്കാവുന്നതാണ്.

Advertisement
inner ad
Continue Reading

Education

പരീക്ഷ തുടങ്ങുന്നതിന് മുൻപേ ചോദ്യപേപ്പർ വാട്ട്സ്ആപ്പിൽ; അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്

Published

on

തിരുവനന്തപുരം: പ്ലസ് ടു മോഡൽ എക്സാം മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം നടന്നത്. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്സ്ആപ്പ് അക്കൗണ്ട് വഴി ചോർന്നത്. പരീക്ഷ എഴുതുന്നതിന് മുൻപേ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾക്കാണ് വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ലഭിച്ചത്.

Advertisement
inner ad

ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരേയാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ഏൽപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായെടുക്കേണ്ട ഒന്നാണെന്നാണ് വി.ശിവൻകുട്ടി പ്രതികരിച്ചത്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി . അതേസമയം സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured