വ്യാപാരികൾക്ക് യൂത്ത് കോൺഗ്രസിന്റെ ഐക്യദാർഢ്യ സമരം

വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഐക്യ ദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങ് AKDA ജില്ല പ്രസിഡന്റ് എം.വത്സൻ ബാബു ഉൽഘാടനം നിർവഹിച്ചു.. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, രാജേഷ് കാർത്തല,സുജിത് എൻ പി എന്നിവർ സംസാരിച്ചു, , ഷാഫി കെ കെ, നൗഫൽ, ഹിജാസ്, അൻവർ സാദത്, രമേശ്‌ ഷമീർ പരിയാരത്, എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment