വിരട്ടൽ ഞങ്ങളോടും വേണ്ട ; ശനിയും ഞായറും കടകൾ തുറക്കുമെന്ന് സർക്കാരിനോട് വ്യാപാരികൾ.

കൊച്ചി : നാളെയും മറ്റന്നാളും കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഞങ്ങളോടും വിരട്ടൽ വേണ്ടെന്ന് സർക്കാരിന് വ്യാപാരികൾ മുന്നറിയിപ്പും നൽകി. കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ വ്യാപാര സംഘടന നേതാക്കൾ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ചർച്ചയുടെ സമയം സംബന്ധിച്ച് ഇപ്പോഴും തീരുമാനത്തിൽ എത്തിയിട്ടില്ല. എന്നാലിപ്പോൾ ചർച്ചയിലേക്ക് കടക്കും മുൻപ്തന്നെ നാളെയും മറ്റന്നാളും കടകൾ തുറക്കും എന്ന് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. ശനിയും ഞായറും സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കെയാണ് ഇങ്ങനെയൊരു തീരുമാനം. ഇന്നലെ മുതൽ കടകൾ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കും എന്നുള്ള ഉറപ്പിന്മേൽ മാറ്റിവെക്കുകയായിരുന്നു. രണ്ടു മാസക്കാലമായി കടകൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കുന്നത് കൊണ്ട് കാര്യമായ ഗുണമില്ലെന്നും വ്യാപാരികൾ പറയുന്നു.

Related posts

Leave a Comment