കടബാധ്യത : മലയിൻകീഴിൽ വ്യാപാരി ജീവനൊടുക്കി

കാട്ടാക്കട :  തച്ചോട്ടുകാവ് -മങ്കാട്ട്കടവ് റോഡിൽ പിടാരം ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണം പോങ്ങുവിള ശിവതം
വീട്ടിൽ വിജയകുമാർ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെയാണ്
തൂങ്ങിയനിലയിൽ വീട്ടുകാർ കാണുന്നത്.ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക്
കാരണം.കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺആയതോടെ കട തുറന്നു പ്രവർത്തിക്കാനായില്ല. ഏകദേശം 15 ലക്ഷം രൂപയുടെ കടമുള്ളതായി അറിയുന്നു. കച്ചവടം നടക്കാത്തതിനാൽ പലരിൽ നിന്നും വാങ്ങിയ കടങ്ങൾതിരികെ നൽകാനായില്ല.ദിവസങ്ങൾ കഴിയുന്തോറും ബാദ്ധ്യതയും കൂടി വന്നു.പ്രമുഖ
സ്വകാര്യ ചിട്ടി കമ്പനിയിൽ നിന്ന് മാത്രം 10 ലക്ഷം രൂപ വായ്പ എടുത്താണ്
കച്ചവടം നടത്തിയിരുന്നത്.കൊവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന്
വിളവൂർക്കൽ പഞ്ചായത്തിൽ നിരവധി തവണ കണ്ടയിൻമെന്റ് സോണായിരുന്നു.കട തുറക്കാതെ
വന്നപ്പോൾ നിത്യേന കൊടുത്തിരുന്ന ചിട്ടി തുകയുടെ വിഹിതം
മുങ്ങിയിരുന്നു.ഏഴ്മാസത്തെ കട വാടകയും മുടങ്ങിയെന്നുമുൾപ്പെടെയുള്ള
കാര്യങ്ങളാണ് വിജയകുമാർ എഴുുതിയ ആത്മഹത്യാകുറിപ്പിലുള്ളത്.വീടിന്റെ പുറക്
വശത്തെ സൺ സൈഡിലെ ഹൂക്കിലാണ് വിജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ
കാണുന്നത്.മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽകോളേജ്
ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: ശ്രീലേഖ.മകൾ :മീനാക്ഷി.

Related posts

Leave a Comment