സംസ്ഥാനത്ത് നടക്കുന്നത് ട്രേഡ് യൂണിയന്‍ തീവ്രവാദം ; രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി‍

കൊച്ചി: സംസ്ഥാനത്തെ ട്രേഡ് യൂണിയന്റെ നോക്കൂകൂലി പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി‍. സംസ്ഥാനത്ത് നടക്കുന്നത് ട്രേഡ് യൂണിയന്‍ തീവ്രവാദമാണെന്നു വിലയിരുത്തിയ കോടതി ഇനി കേരളത്തില്‍ നോക്കുകൂലി എന്ന വാക്കു കേള്‍ക്കരുതെന്ന കര്‍ശന താക്കീതും നല്‍കി. തൊഴിലാളി യൂണിയന്‍ അംഗങ്ങളില്‍നിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചല്‍ സ്വദേശി ടി. കെ. സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണു പരാമര്‍ശം. നോക്കുകൂലിയുടെ കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന കര്‍ശന നിര്‍ദേശവും കോടതി മുന്നോട്ടു വച്ചു.സംസ്ഥാനത്തു സി ഐ ടി യു പ്രവർത്തകർ നോക്കുകൂലി ആവശ്യപ്പെട്ട ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Related posts

Leave a Comment