Connect with us
48 birthday
top banner (1)

Kerala

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം 8 പേർക്ക് പരുക്ക്

Avatar

Published

on

ശബരിമല: ശബരിമല പാതയിൽ ട്രാക്ടർ മറിഞ്ഞ. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ എരുമേലിയിൽ ശബരിമല തീർഥാടകരുടെ തിരക്ക് കുറഞ്ഞു. ഇന്ന് വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മറ്റ് ഇടത്താവളങ്ങളിലും വാഹന നിയന്ത്രണമില്ല.തിരക്ക് വർധിച്ചാൽ മാത്രമെ നിയന്ത്രണം ഏർപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Published

on

:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.

മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

Advertisement
inner ad

2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Advertisement
inner ad
Continue Reading

Cinema

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

Published

on

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ മുഖമാണ് മാഞ്ഞുപോകുന്നത്.

Continue Reading

Ernakulam

ന‍ടിയെ ആക്രമിച്ച കേസ്‌; ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി

Published

on

കൊച്ചി: ന‍ടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി. സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ വെള്ളിയാഴ്ച വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.കനത്ത സുരക്ഷയിലാണ് പള്‍സർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചു

എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യം വ്യവസ്ഥയിലുള്ളത്.

Advertisement
inner ad
Continue Reading

Featured