ട്രാക്ക് ഓണം – ഈദ് സംഗമം – 2022 ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു

കൃഷ്ണൻ കടലുണ്ടി 

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 നു അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ” ഓണം – ഈദ് സംഗമം – 2022 ” ന്റെ ഭാഗമായി ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു. 

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രാക്ക് പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി. ജി. ബിനു ചാരിറ്റി കൂപ്പൺ ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രിയരാജ് പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ആർ. രാധാകൃഷ്ണൻ, രതീഷ് വർക്കല, പ്രദീപ് മോഹനൻ നായർ, കൃഷ്ണ രാജ്, അജിത്ത്. എം. ജി എന്നിവർ സംസാരിച്ചു. ഓണം – ഈദ് സംഗമത്തിന്റെ ചാരിറ്റി കൂപ്പൺ പ്രസിഡന്റ് എം.എ. നിസ്സാം വനിതാവേദിയുടെ ട്രഷറർ മിനി ജഗദീഷിന് നൽകി ആദ്യ വിൽപ്പനയും നടത്തി. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment