കോവിഡ് വ്യാപനം ഒരു ശതമാനത്തിലേക്ക്, ഡൽഹി തിങ്കളാഴ്ച പൂർണ തോതിൽ തുറക്കും

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം ഒരു ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1.01 ശതമാനമാണ് ടിപിആർ. 11,499 പേർക്കാണു പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. 23,698 പേർ‌ രോ​ഗമുക്തി നേടി. 255 പേർക്കു ജീവഹാനി നേരിട്ടെന്നും ആരോ​ഗ്യമന്ത്രാലയം. 1,21,881 ആക്റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോ​ഗവ്യാപനത്തിന്റെ 0.28 ശതമാനമാണ്. 4,22,70,482 പേർക്ക് ഇതുവരെ രോ​ഗം സുഖപ്പെട്ടു. 5,13,981 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്. 177.17 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തെന്നും ആരോ​ഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ രാജ്യ തലസ്ഥാനം തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്കു മടങ്ങും. ബാറുകളും പബ്ബുകളും സാധാരണ പോലെ പ്രവർത്തിക്കും. സർക്കാർ ഓഫീസുകളിലടക്കം നിന്ത്രണങ്ങളുണ്ടാവില്ല. സ്കൂളുകളും കോളെജുകളും മാളുകളും സാധാരണ പോലെ പ്രവർത്തിക്കും.

Related posts

Leave a Comment