Connect with us
48 birthday
top banner (1)

Kerala

ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം: ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

Avatar

Published

on

തിരുവനന്തപുരം: ശിക്ഷ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു.

Advertisement
inner ad

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം വലിയ വിവാദം ഉയര്‍ത്തിയിരുന്നു. കെ.കെ.രമ എം.എല്‍.എ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം കൊണ്ടു വന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാതെ സ്പീക്കര്‍ മറുപടി നല്‍കി പ്രമേയം തള്ളിയ തീരുമാനവും വിവാദത്തിലായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇരകൾക്കും വേട്ടക്കാർക്കുമൊപ്പം ഒരുപോലെ നിലകൊള്ളുന്ന സർക്കാർ: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്‌: ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം ഒരേപോലെ നിലകൊള്ളുന്ന കപടതയുടെ മുഖംമൂടിയണിഞ്ഞ ഭരണകൂടമാണ് കേരളത്തിലെതെന്ന് പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വാളയാർ കുട്ടികളുടെ നീതിക്കുവേണ്ടി സമരസമിതി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മരണത്തിന് കാരണക്കാരായവർ രക്ഷപ്പെടുന്നതിന് വഴിയൊരുക്കിയത് സംസ്ഥാന സർക്കാരാണ്. കേസിന്റെ ആദ്യഘട്ടം മുതൽ പ്രോസിക്യൂഷൻ സമ്പൂർണ്ണ പരാജയം ആയിരുന്നു. കുട്ടികളുടെ നീതിക്കുവേണ്ടി സാധ്യമായത് ഒന്നും തന്നെ ഈ സർക്കാർ ചെയ്തിട്ടില്ല. ഹൈക്കോടതി പോലും ഒരു ഘട്ടത്തിൽ പ്രോസിക്യൂട്ടറെയും സർക്കാരിനെയും വിമർശിക്കുക വരെയുണ്ടായി. ഹൈക്കോടതി പോലും വിമർശിച്ചിട്ടും ഏതുവിധേനയും പ്രതികൾക്ക് സംരക്ഷണം ഒരുക്കുക എന്ന പിടിവാശിയാണ് വിഷയത്തിൽ ഗവൺമെന്റ് സ്വീകരിച്ചത്. കുട്ടികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Kerala

സിദ്ധാർത്ഥിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Published

on

തിരുവനന്തപുരം: പൂക്കോട്
വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഏഴുമാസം പിന്നിട്ടിട്ടും, മരണത്തിന് ഉത്തരവാദികൾ എന്ന കാരണത്താൽ ഏതാനും വിദ്യാർത്ഥികളെയും കോളേജ് ഡീൻ, വാർഡൻ എന്നിവരെയും കോളേജിൽ നിന്നും പുറത്താക്കി എന്നതൊഴിച്ചാൽ സിദ്ധാർത്ഥന്റെ കുടുംബത്തെ സഹായിക്കുവാൻ സർക്കാരോ സർവ്വകലാശാലയോ നാളിതുവരെ തയ്യാറായിട്ടില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഓർമ്മയ്ക്ക് സൂക്ഷിക്കാൻ സിദ്ധാർത്ഥിന്റെ ഡ്രസ്സ്‌, കണ്ണട, ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ, ഡ്രസ്സ്‌ എന്നിവ പോലും മാതാപിതാക്കൾക്ക് കൈമാറാതെ യൂണിവേഴ്സിറ്റി അധികൃതർ നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

Advertisement
inner ad

ഒരു വർഷം മുമ്പ് കുസാറ്റിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീത നിശയിലെ തിരക്കിൽപെട്ട് മരണപ്പെട്ട നാല് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ സർക്കാർ സിദ്ധാർത്ഥന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണിക്കാൻ വിമുഖത കാട്ടുകയാണ്. ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ആൾക്കൂട്ടകൊലപാതകമാണെന്നത് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാർത്ഥിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാരോ സർവ്വകലാശാലയോ തയ്യാറാകാത്തതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ പരോക്ഷമായോ പ്രത്യക്ഷമായോ ഉത്തരവാദിത്തമുള്ള ഡീൻ,വാർഡൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപോരാട്ടം നടത്താൻ ഫണ്ട് സ്വരൂപിക്കുമ്പോൾ സിദ്ധാർത്ഥിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിൽ യൂണിവേഴ്സിറ്റി അധികൃതരും അധ്യാപകരും പിന്തിരിഞ്ഞു നിൽക്കുന്നത് നീതീകരിക്കാനാവില്ല. സിദ്ധാർത്ഥന്റെ സഹോദരൻറെ തുടർ പഠനചെലവവിനുള്ള സാമ്പത്തിക സഹായം നൽകാൻ സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്കും നൽകി.

Advertisement
inner ad
Continue Reading

Kerala

സിപിഎമ്മിന്റെ അധികാര ധാർഷ്‌ഠ്യത്തിനെതിരെ ചേലക്കരയിലെ ജനങ്ങൾ വിധിയെഴുതും; കെ സുധാകരൻ എംപി

Published

on

ചേലക്കര: എൽഡിഎഫിൽ നിന്ന് ചേലക്കര നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം.പി. സിപിഎമ്മിന്റെ അധികാര ധാർഷ്‌ഠ്യത്തിനെതിരെ ജനങ്ങൾ നൽകുന്ന വിധിയെഴുത്താവുമിത്. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാടും സംഘപരിവാറിനെ നേർക്ക് നേർ നേരിടുന്ന പാലക്കാടും ഉജ്ജ്വലമായി നിലനിർത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജീവിതത്തിൽ സമസ്‌തവും
നഷ്‌ടപ്പെട്ട വയനാട് ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാക്കുന്ന വയനാട് പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ സാധിക്കാത്തത് പ്രതിഫലിക്കും. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വിലക്കയറ്റം, സിപിഎമ്മിന്റെ സംഘപരിവാർ ബന്ധം, തൃശ്ശൂർപൂരം കലക്കൽ, അഴിമതി, ധൂർത്ത് എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ ജനം ചർച്ച ചെയ്യും. കോടികൾ കമ്മീഷൻ പറ്റാനും അഴിമതി നടത്താനുമാണ് ജനം തള്ളിയ കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സിപിഎം – ബിജെപി അന്തർധാരയുടെ ഭാഗമാണ് കെ. റെയലിന് ഇത്രയും നാൾ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് മാറ്റുന്നത്.

Advertisement
inner ad

ജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമായ കെ.റെയിൽ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. കൊടകര കുഴൽപ്പണക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ഇടതുഭരണത്തിൽ കേരളം കടന്ന് പോകുന്നത് അപകടകരമായ അവസ്ഥയിലൂടെയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എല്ലാത്തരം ക്രിമിനലുകളായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം പെരുകി. തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിൻ്റെ ഭരണത്തിന്റെ പൂർണ്ണമായ വിലയിരുത്താലാകുമെന്ന് കെ.സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured