സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ടിപി വധ കേസിലെ പ്രതി ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി:കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.ഷാഫിയോട് രാവിലെ കസ്റ്റംസിനെ കൊച്ചി ഓഫിസില്‍ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരികുന്നത്.

സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് ഷാഫിയും കൊടി സുനിയും ആണെന്ന് അര്‍ജുന്‍ തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്‍റെ മൊഴി. അര്‍ജുനുമായുള്ള ഷാഫിയുടെ ബന്ധവും ചോദിച്ചറിയും. ജയിലിലുള്ള കൊടി സുനിയെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.കോടതിയുടെ അനുമതി ലഭിക്കുന്ന മുറക്കാകും ഇത്. കണ്ണൂരിലെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് ജയിലിലുള്ള കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചിരുന്നുവെന്ന് കസ്റ്റംസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവുകളും മൊഴികളും ലഭിക്കുന്ന മുറക്ക് അര്‍ജുനെ വീണ്ടും കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

Related posts

Leave a Comment