ടി.പി അബ്ബാസ് ഹാജിമനുഷ്യ സ്നേഹത്തിന്റെ നന്മ മരം : പുന്നക്കൻ മുഹമ്മദലി

സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിറ സാന്നിധ്യവുമായ ടി. പി. അബ്ബാസ് ഹാജി മനുഷ്യ സ്നേഹത്തിന്റെ നന്മമരമാണെന്ന് ഇൻകാസ് യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു. ചിരന്തന സാംസ്‌കാരിക വേദി ദുബായ്, ഇന്ദിരാജി ക്ലബ്‌ വെങ്ങര എന്നിവയുടെ നേതൃത്വത്തിൽ ടി. പി. അബ്ബാസ് ഹാജിക്ക് നൽകിയ സ്നേഹാദരം പഴയങ്ങാടി പ്രസ്‌ ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ചടങ്ങിൽ വി. പി. മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം മോഹനൻ കക്കോപ്രവൻ, മഹമൂദ് വാടിക്കൽ, സുധീർ വെങ്ങര, പവിത്രൻ കുഞ്ഞിമംഗലം, നികേഷ് താവം, മടപ്പള്ളി പ്രദീപൻ, ബി. മുഹമ്മദ്‌ അഷ്‌റഫ്‌, മടപ്പള്ളി കൃഷ്ണൻ, കൂടച്ചീരെ ശ്രീജിത്ത്‌, എന്നിവർ പ്രസംഗിച്ചു. ടി. പി. അബ്ബാസ് ഹാജി നന്ദി പറഞ്ഞു.Attachments area

Related posts

Leave a Comment