കളിപ്പാട്ടങ്ങളിൽ ആന്റിമണി പോലുള്ള വിഷപദാർത്ഥങ്ങൾ ;കളിപ്പാട്ടങ്ങളാണ് പിൻവലിക്കാൻ ഒരുങ്ങി ബഹ്‌റയ്ൻ

മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാർഥങ്ങൾ അടങ്ങിയ കളിപ്പാട്ടങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കാൻ നിർദേശം നൽകി ബഹ്‌റയ്ൻ. വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ 1500ഓളം കളിപ്പാട്ടങ്ങളാണ് പിൻവലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്.
വാണിജ്യ വ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടകരമായ വസ്തുക്കൾ അടങ്ങിയ കളിപ്പാട്ടങ്ങൾ വ്യാപകമായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങൾ ജിസിസി ഹെൽത്ത് കൗൺസിലിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രാസപദാർഥങ്ങൾ ഇവയിൽ അടങ്ങിയതായാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ ആന്റിമണി അടങ്ങിയിട്ടുള്ളതായും പരിശോധനയിൽ വ്യക്തമായി.

ആന്റിമണി പോലെ വിഷപദാർഥങ്ങൾ അടങ്ങിയ കളിപ്പാട്ടങ്ങളുമായി കുട്ടികൾ കളിക്കുന്നത് അവരുടെ കണ്ണിനും ശ്വാസകോശത്തിനും വലിയ കേടുപാടുകൾക്ക് കാരണമാവും. കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുമ്ബോൾ ഗൾഫ് ടെക്‌നിക്കൽ റെഗുലേഷൻ കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്താൻ കടയുടമകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.b

Related posts

Leave a Comment