Business
ലോകത്തെ ആദ്യ ബിഎസ് 6 (സ്റ്റേജ് II) ഇലക്ട്രിഫൈഡ് ഫ്ലെക്സ് ഫ്യൂവൽ വാഹനത്തിന്റെ പ്രൊട്ടോടൈപ്പ് അവതരിപ്പിച്ച് ടൊയോട്ട
ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ് 6 (സ്റ്റേജ് II) ഇലക്ട്രിഫൈഡ് ഫ്ലെക്സ് ഫ്യൂവൽ വാഹനത്തിന്റെ പ്രൊട്ടോടൈപ്പ് അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. സുസ്ഥിരതയിലൂന്നിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു നാഴികകല്ല് അടയാളപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട ഇതിലൂടെ. ഫോസിൽ ഇന്ധനത്തിന്റെ വലിയ രീതിയിലുള്ള ഉപഭോഗത്തിന് ബദൽ മാർഗമാകുന്നതിനും സമഗ്രമായ കുറഞ്ഞ കാർബൺ ഉദ്‌വമനം കൈവരിക്കാനും കഴിയും. ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് രാജ്യത്തെ അതുല്യമായ ഊർജ്ജ ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്ന സാങ്കേതികവിദ്യകൾ സജീവമായി പിന്തുടരുന്നത്. രാജ്യം പ്രാധാന്യം നൽകുന്നതിന് അനുസൃതമായ നൂതനവും ഹരിതവുമായ മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതിനുള്ള ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ അർപ്പണബോധവും നിരന്തരമായ ശ്രമങ്ങളും വീണ്ടും സ്ഥിരീകരിക്കുകയും പ്രകടമാക്കുകയും ചെയ്യുന്നതാണ് സുപ്രധാനമായ ഈ നാഴികകല്ല്.
ടൊയോട്ട അവതരിപ്പിച്ചിരിക്കുന്ന ഇലക്‌ട്രിഫൈഡ് ഫ്‌ളെക്‌സ് ഫ്യുവൽ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ഏറ്റവും ആരാധകരുള്ള ഇന്നോവ ഹൈക്രോസിൽ നിർമ്മിച്ചതാണ്. ഇന്ത്യയിലെ എമിഷൻ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ബിഎസ് 6 (സ്റ്റേജ് II) ഇലക്ട്രിഫൈഡ് ഫ്ലെക്സ് ഫ്യൂവൽ വാഹനത്തിന്റെ ലോകത്തിലെ ആദ്യത്തെ പ്രോട്ടോടൈപ്പാണിത്. പ്രോട്ടോടൈപ്പിനായുള്ള അടുത്ത ഘട്ടങ്ങളിൽ കൂടുതൽ സൂക്ഷ്മമായ കാലിബ്രേഷൻ, ഹോമോലോഗേഷൻ, സർട്ടിഫിക്കേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹരിതവും കൂടുതൽ സ്വാശ്രയവുമായ ഭാവിയിലേക്കുള്ള ഇന്ത്യൻ വാഹന വ്യവസായത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നിമിഷത്തെ ഇത് സൂചിപ്പിക്കുന്നു.
ഊർജ്ജ സാന്ദ്രത കുറവായതിനാൽ എഥനോളിന്റെ കുറഞ്ഞ ഇന്ധനക്ഷമതയാണ് ഫ്ലെക്സ് ഇന്ധന വാഹനങ്ങൾക്കുള്ള വെല്ലുവിളി. ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ആഗോളതലത്തിൽ ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനും ഇലക്ട്രിക് പവർട്രെയിനും ഉള്ള ഒരു നൂതന ഹരിത സാങ്കേതികവിദ്യയായി ഇലക്‌ട്രിഫൈഡ് ഫ്ലെക്‌സ് ഫ്യുവൽ വെഹിക്കിളുകൾ അവതരിപ്പിക്കുന്നത്. അതിനാൽ, 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഇലക്ട്രിക് മോഡിൽ (നിർദ്ദിഷ്‌ട പരീക്ഷണ സാഹചര്യങ്ങളിൽ) പെട്രോൾ എഞ്ചിൻ അടച്ച് ഓടാൻ കഴിയുന്ന ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിളിന്റെ (SHEV) കാര്യത്തിലെന്നപോലെ, ഇതിന്റെ ഉപയോഗം ഫ്‌ളെക്‌സ് ഫ്യുവൽ എഞ്ചിനുമായി ചേർന്ന് ഇലക്‌ട്രിക് പവർട്രെയിൻ മെച്ചപ്പെടുത്തിയ ഇന്ധനക്ഷമതയിലൂടെ ഈ വെല്ലുവിളിയെ മറികടക്കുന്നു.
അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കൊപ്പം തന്നെ ഫോസിൽ ഇന്ധന ഉപഭോഗവും കൂടുതലാണ്. സഞ്ചാര കാര്യങ്ങളിലെ ആവശ്യകതകളിലുള്ള വലിയ വർദ്ധനവ് കാരണം, നിലവിൽ ഗതാഗത മേഖലയിലാണ് 50 ശതമാനത്തോളവും എണ്ണ ഉപഭോഗവും വേണ്ടി വരുന്നത്. ഇന്ത്യയിൽ ഗതാഗത മേഖലയിലെ ഊർജ ഉപഭോഗം 2030-ൽ 200 Mtoe (മില്ല്യൺ ടൺ എണ്ണയ്ക്ക് തുല്യമായ)യായി ഇരട്ടിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉയർന്ന ഫോസിൽ ഇന്ധന ഉപഭോഗം വലിയ രീതിയിലുള്ള കാർബൺ പുറന്തള്ളലിനും കാരണമാകും. അതുകൊണ്ട് തന്നെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് അതിവേഗം മാറ്റമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
Business
ബ്രേക്കിട്ട് സ്വർണവില; പവന് 58,280 രൂപയിൽ തുടരുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 58,280 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 7285 രൂപയാണ്. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1360 രൂപ കൂടിയിരുന്നു. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Business
കുതിപ്പ് തുടർന്ന് സ്വർണവില; പവന് 640 രൂപ വർധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളിവിലയ്ക്ക് വ്യത്യാസം ഇല്ല. ഗ്രാമിന് 101 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഇടവേളയ്ക്കുശേഷം ചൈന സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സിറിയയിലെ പ്രതിസന്ധിയും സ്വര്‍ണവിപണിയെ ഉജ്ജ്വലിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെ ചലനങ്ങൾ സ്വർണ വിലയെ ബാധിക്കുന്നുണ്ട്.
Business
സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7205 രൂപയും പവന് 600 രൂപ കൂടി 57640 രൂപയുമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5950 രൂപയായി. വെള്ളിവില സെഞ്ച്വറിയും പിന്നിട്ട് കുതിച്ചു. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷ സാധ്യതകളും ഏറ്റുമുട്ടലുകളും സ്വര്‍ണവിപണിയെ ബാധിച്ചിട്ടുണ്ട്. സിറിയയും ഇസ്രയേല്‍- ഹമാസ് യുദ്ധവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും എല്ലാം കാരണമാണ്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login