പുതിയ കാമ്രി ഹൈബ്രിഡ് അവതരിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ

ബംഗളൂരു: ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ കാമ്രി ഹൈബ്രിഡ് അവതരിപ്പിച്ചു. ബുദ്ധിപരവും നവീനവുമായ സെഡാന്റെ ശക്തിയും ആഡംബരവും ശൈലിയും ചാരുതയും വർദ്ധിപ്പിക്കുന്നതിന് നൂതന ഡിസൈൻ മാറ്റങ്ങളോടെയാണ് പുതിയ കാമ്രി ഹൈബ്രിഡ് അവതരിപ്പിച്ചത്.

പുതിയ ഡിസൈൻ ഫ്രണ്ട് ബമ്പർ, ഗ്രിൽ, അലോയ് വീലുകൾ എന്നിവ കാമ്രി ഹൈബ്രിഡിന്റെ കരുത്തും സങ്കീർണ്ണവുമായ രൂപത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ആൻഡ്രോയിഡ് ഓട്ടോയുമായും ആപ്പിൾ കാർ പ്ളേയുമായും പൊരുത്തപ്പെടുന്ന ഫ്ലോട്ടിംഗ് ടൈപ് വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച്, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താത്പര്യങ്ങൾക്ക് അനുസൃതമായി ഡിസൈൻ മാറ്റങ്ങളും ഇന്റീരിയറുകളിൽ വരുത്തിയിട്ടുണ്ട്. ഒരു കോമ്പോസിറ്റ് പാറ്റേൺ ഉള്ള കറുത്ത എഞ്ചിനീയേർഡ് വുഡ് ഇഫക്റ്റ് ഫിലിം ഉപയോഗിച്ച് മനോഹരമായ രൂപകൽപ്പനയും കാണാനാകും.

സ്വയം ചാർജ് ആകുന്ന ബാറ്ററിയുള്ള ഹൈബ്രിഡ് ഇലക്ട്രിക്ക് സെഡാൻ ഇപ്പോൾ നിലവിലുള്ള പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ഗ്രാഫൈറ്റ് മെറ്റാലിക്, റെഡ് മൈക, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ബേർണിങ് ബ്ലാക് എന്നിവയ്ക്ക് പുറമെ പുതിയ മെറ്റൽ സ്ട്രീം മെറ്റാലിക് നിറത്തിലും ലഭ്യമാണ്.

പുതിയ കാമ്രി ഹൈബ്രിഡ് തനതായ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച 9 എസ് ആർ എസ് എയർബാഗുകൾ, ബാക്ക് ഗൈഡ് മോണിറ്ററിനൊപ്പം പാർക്കിംഗ് അസിസ്റ്റ്, ക്ലിയറൻസ്, ബാക് സോണാർ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് ഹോൾഡ് ഫങ്ങ്ഷനുള്ള ഇലക്രോണിക് പാർക്കിങ്ങ് ബ്രേക്ക്, ടയർ പ്രെഷർ മോണിറ്ററിംഗ് സംവിധാനം തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പുതിയ കാമ്രി ഹൈബ്രിഡ് രാജ്യത്തുടനീളം എക്‌സ് ഷോ റൂം വില 41,70,000 രൂപയ്ക്ക് ലഭ്യമാണ്. പുതിയ കാമ്രി ഹൈബ്രിഡ് ബാറ്ററിക്ക് എട്ടു വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

Related posts

Leave a Comment