വിടപറഞ്ഞ് ടൊയോട്ട യാരിസ്; ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചു

ടൊയോട്ട കിർലോസ്കർ മോട്ടോർ മിഡ് സൈസ് സെഡാൻ യാരിസിന്റെ വിൽപ്പന ഇന്ത്യയിൽ അവസാനിപ്പിച്ചു. 2018 ലാണ് ടൊയോട്ട യാരിസ് വിപണിയിലെത്തിയത്. നിലവിലെ ഉടമകൾക്ക് അടുത്ത 10 വർഷത്തേക്ക് സർവീസ്,സ്പെയർപാർട്സ് സേവനങ്ങൾ തുടരുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ പുതിയ പ്രൊഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് യാരിസിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതെന്നും അടുത്തവർഷം കൂടുതൽ മോഡലുകൾ ഇന്ത്യയിൽ നിരത്തിൽ എത്തിക്കുമെന്നും ടൊയോട്ട അറിയിച്ചു.

പെട്രോള്‍ എന്‍ജിനില്‍ മാത്രം ടൊയോട്ട വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു യാരിസ്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡ്യുവല്‍ വി.വി.ടി.ഐ എന്‍ജിനാണ് യാരിസിന് കരുത്തേകിയിരുന്നത്. 105 ബി.എച്ച്.പി. പവറും 140 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.

Related posts

Leave a Comment