മനം പോലെ മംഗല്യം’ ഉദ്വേഗം നിറഞ്ഞ ക്ലൈമാക്‌സിലേക്ക്

കൊച്ചി: മാറ്റത്തിന്റെ പുതുവഴി വെട്ടിത്തെളിച്ച മലയാളികളുടെ ഇഷ്ട വിനോദചാനല്‍ സീ കേരളത്തിലെ ഹിറ്റ് സീരിയല്‍ ‘മനം പോലെ മംഗല്യം’ ഉദ്വേഗഭരിതമായ ക്ലമാക്‌സിലേക്ക്. പതിവു കഥകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി അമ്മയിഅമ്മയ്ക്ക് വരനെ തേടുന്ന മരുമകളുടെ കഥ പറഞ്ഞ ഈ ജനപ്രിയ പരമ്പര പുതുമ നിറഞ്ഞ പ്രമേയവുമായാണ് മലയാളികളുടെ സ്വീകരണ മുറികളിലെത്തിയത്. അമ്മായിയമ്മ-മരുമകള്‍ ബന്ധത്തെ പുനര്‍നിര്‍വചിച്ച് പുരോഗമനപരമായ ഈ കഥ പുതിയൊരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ആദ്യ എപിസോഡുകളില്‍ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീരയും നിളയും അരവിന്ദ് രാജയുമെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി വീട്ടകങ്ങളില്‍ നിറസാന്നിധ്യമായി മാറി. ഇഷ്ടതാരങ്ങളായ സ്വാസിക, മീര നായര്‍, നിയാസ്, ബോബന്‍ ആലുമ്മൂടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി മനം പോലെ മംഗല്യത്തില്‍ നിറഞ്ഞു നിന്നത്. എ എം നസീര്‍ സംവിധാനം ചെയ്ത ഈ പരമ്പരയിപ്പോള്‍ നിര്‍ണായക ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഈയിടെ പുറത്തിറങ്ങിയ പ്രൊമോ വിഡിയോയില്‍ ക്ലൈമാക്‌സില്‍ ഒളിഞ്ഞിരിക്കുന്ന ഉദ്വേഗഭരിത നിമിഷങ്ങളെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്.

മുകുന്ദനും അരവിന്ദ് രാജയ്ക്കുമിടയില്‍ പെട്ട് പോകുന്ന മീരയുടെ വിധിയെ ഓര്‍ത്തു സഹതപിക്കുന്ന പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ഈ എപ്പിസോഡിനായി കാത്തിരിക്കുന്നത്. മനം പോലെ മംഗല്യം ക്ലൈമാക്‌സ് മെഗാ എപ്പിസോഡ് ജനുവരി 2, ഞായര്‍ വൈകുന്നേരം 6:30നു സീ കേരളത്തില്‍ കാണാം.

Related posts

Leave a Comment