ടൊവിനോ തോമസിന് യു.എ.ഇ ​ഗോൾഡൻ വിസ

ദുബൈ: കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യുഎഇ സർക്കാർ അനുവദിക്കുന്ന ഗോൾഡൻ വീസ നടൻ ടൊവിനോ തോമസ് സ്വീകരിച്ചു. കഴിഞ്ഞയാഴ്‍ചമലയാളത്തിലെ മുൻനിര നായകനടന്മാരായ മമ്മൂട്ടിയും മോഹൻലാലും അബുദാബിയിൽ വെച്ച്‌ ഗോൾഡൻ വീസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോൾഡൻ വീസ ലഭിച്ചിരിക്കുന്നത്.ഗോൾഡൻ വീസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങൾക്കും നടിമാർക്കും വൈകാതെ ഗോൾഡൻ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment