മുൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ടൊവിനോ

കൊച്ചി: മുൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ നടൻ ടൊവിനോ തോമസ്. യുവരാജിന് ഒപ്പമുള്ള ചിത്രം ടൊവിനോ തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

താൻ യുവരാജിന്റെ കടുത്ത ആരാധകനാണെന്നും ഈ നിമിഷം ഡർബനിലെ ആറ് സിക്‌സറുകൾ പോലെ എന്നും ഓർമ്മയായിരിക്കുമെന്നും താരം കുറിച്ചു.

‘എപ്പോഴും താങ്കളുടെ കടുത്ത ആരാധകനായിരുന്നു യുവരാജ്. താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ച്‌ സമയം ചിലവഴിച്ചതിലും സന്തോഷം.ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമ്മയായിരിക്കും’- ടൊവിനോയുടെ വാക്കുകൾ

ദുൽഖർ സൽമാൻ നായകനായ ചിത്രം കുറുപ്പാണ് ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം. താരത്തിന്റെ വരാനിരിക്കുന്ന സിനിമ മിന്നൽ മുരളിയാണ്. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related posts

Leave a Comment