മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ലോക്സഭാ എം​പി​ക്കെതിരെ കേസ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി എം​പി​ പ്രി​ന്‍​സ് രാ​ജ് പാ​സ്വാ​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​രാ​ഗ് പാ​സ്വാ​ന്‍റെ ബ​ന്ധു​വാണ് പ്രിന്‍സ്. മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബലാത്‌സംഗത്തിന് ഇരയാക്കിയെന്നും, തുടര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ട്ടി എ​ല്‍​ജി​പി പ്ര​വ​ര്‍​ത്ത​ക​യാ​യ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോലീസ് ന​ട​പ​ടി. ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​രി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് പ്രി​ന്‍​സ് രാ​ജ്. മൂ​ന്ന് മാ​സം മു​ന്‍​പ് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പെ​ണ്‍​കു​ട്ടി ജൂ​ലൈ​യി​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് ഡല്‍ഹി പോലീസ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അതേസമയം, ക​ഴി​ഞ്ഞ ജൂ​ണ്‍ 17ന് ​അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നാ​ണ് എം​പി​യു​ടെ വി​ശ​ദീ​ക​ര​ണം. പെ​ണ്‍​കു​ട്ടി ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും എം​പി പ​റ​യു​ന്നു.

Related posts

Leave a Comment