Connect with us
48 birthday
top banner (1)

Cinema

വിവാഹം കഴിക്കാമെന്നു വാഗ്ദാനവും നല്‍കി പീഡിപ്പിച്ചു: സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി

Avatar

Published

on

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനവും നല്‍കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

മാവേലിക്കര സ്വദേശിയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വിജിത്ത് സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടുവെന്നും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. സഹ സംവിധായിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
inner ad

Cinema

‘പണി’ സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

Published

on

കൊച്ചി: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘പണി’ സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമക്ക് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യില്‍ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും ആരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് പിന്‍വലിച്ചത്.

സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയതോടെ പിന്‍വലിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യം അനുവദിച്ചു.

Advertisement
inner ad
Continue Reading

Cinema

മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു

Published

on

‘മാർക്കോ’ എന്ന ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ഡിസംബർ പത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ, സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു. ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.

Continue Reading

Cinema

വധഭീഷണി: ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ

Published

on

മുംബൈ: വധഭീഷണിയെ തുടർന്ന് ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടുപേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ സന്ദേശം എത്തിയത്.

ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. ഷാരുഖ് ഖാനെ വധിക്കു
മെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം
രൂപ നൽകണം എന്നുമായിരുന്നു ആവശ്യം.
ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ
സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടത്തിയിരുന്നു.

Advertisement
inner ad

ഇയാളെ കണ്ടെത്താനായി മുംബൈ പോലീ സിന്റെ ഒരു സംഘം റായ്‌പുരിലേക്ക് തിരിച്ചിട്ടു ണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെ യ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അധോ ലോക കുറ്റവാളി ലോറൻസ് ബിഷ്ഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് നടൻ സ ൽമാൻ ഖാനും വൈ പ്ലസ് സുരക്ഷ ഏർപ്പെടു ത്തിയിരുന്നു.

Advertisement
inner ad
Continue Reading

Featured