കരാട്ടെ-യോഗ ക്ലാസുകളുടെ മറവിൽ പീഡനം; പ്രതി പിടിയിൽ

മരട്: നിരവത്ത് റോഡിൽ ബോധി ധർമ്മ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനായ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് പീഢനക്കേസിൽ മരട് പോലീസിൻ്റെ പിടിയിലായത്. പ്രതി തൻ്റെ സ്ഥാപനത്തിൽ കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് പീഢനത്തിന് ഇരയാക്കിയത്. പ്രതി 3 വർഷമായി മരടിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് സ്ഥാപനം നടത്തി വരികയയിരുന്നു. സ്ത്രീകളും പുരുഷൻമാരുമായി ധാരാളം പേർ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കുന്നതിനായി ഈ സ്ഥാപനത്തിൽ എത്തിയിരുന്നു. ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെ വശീകരിക്കുന്നതിനായി അതിരാവിലേയും, വൈകീട്ടും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നതാണ് പ്രതിയുടെ രീതി. ലൈംഗീക ചൂഷണം ചെയ്യുന്നതിന് വേണ്ടി അതിരാവിലെ മറ്റാരും വരാത്ത സമയത്താണ് യുവതിക്ക് പരിശീലന സമയം ക്രമീകരിച്ചിരുന്നത്. പ്രതി ഇതേ രീതിയിൽ തമിഴ്നാട് സ്വദേശിനിയെ ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിന് മരട് പോലീസ് സ്റ്റേഷനിൽ കേസ്സെടുത്ത് റിമാൻ്റ് ചെയ്തിരുന്നു. നിരവധി സത്രീകളെ ഇയാൾ ഇതേ രീതിയിൽ ചൂഷണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതി സംഭവത്തിന് ശേഷം മലപ്പുറത്തേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് മരട് പോലീസ് മലപ്പുറം പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related posts

Leave a Comment