Connect with us
48 birthday
top banner (1)

Kerala

പൊലീസ് വേട്ടയ്ക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം തുടരും; സംസ്ഥാനത്ത് അമിതാധികാരത്തിന്റെ അതിപ്രസരം: രാഹുൽ മാങ്കൂട്ടത്തിൽ

Avatar

Published

on

പാലക്കാട്‌: ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിനെതിരെ പ്രതിഷേധമുയർത്തുന്നതിന്റെ പേരിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് വേട്ടയ്ക്കെതിരെ പ്രതിഷേധം തുടരുമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പിണറായിയുടെയും പി ശശിയുടെയും താൽപര്യങ്ങൾക്ക് അനുസൃതമായാണ് പൊലീസ് പ്രവർത്തിക്കുന്നത്. അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ അതിനെ നേരിടുക തന്നെ ചെയ്യും. നാട്ടിലെ നീതിന്യായ സംവിധാനങ്ങളിൽ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ തൽക്കാലം നിയമം കയ്യിലെടുക്കാൻ ശ്രമിക്കില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കെതിരെയും പൊലീസിലെ ക്രിമിനലുകൾക്കെതിരെയുള്ള ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. ശശി മാന്വൽ പാലിക്കുന്ന പൊലീസുകാരോട് സമരസപ്പെടില്ല. പൊലീസ് അതിക്രൂരമായി ആണ് സമരം ചെയ്ത പ്രവർത്തകരെ തല്ലിച്ചതച്ചത്. വനിതാ പ്രവർത്തകരുടെ വസ്ത്രം വരെ വലിച്ചുകീറി. തിരുവനന്തപുരത്തും കണ്ണൂരും എല്ലാം ആ നില തുടർന്നു. അത്തരം പൊലീസുകാരെ അതേ രീതിയിൽ യൂത്ത് കോൺഗ്രസ് നേരിടും. അവളുടെ സഹോദരികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമാണ്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞതുപോലെ സംസ്ഥാനത്ത് അമിതാധികാരത്തിന്റെ അതിപ്രസരമാണ്. അത് സംബന്ധിച്ച ധാരണ ഇന്ന് ജനങ്ങൾക്കും ഉണ്ട്. കോടതിയിൽ സമർപ്പിച്ച ആശുപത്രിയിലേക്ക് സംബന്ധിച്ച് എംവി ഗോവിന്ദന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സമയം അറിയിച്ചാൽ ആശുപത്രി രേഖകൾ പരിശോധിക്കാൻ അദ്ദേഹത്തിന് ഒപ്പം പോകുവാൻ തയ്യാറാണ്. കെഎസ്‌യു നേതാവായ അൻസിൽ ജലീലിനെയും കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വേട്ടയാടിയവർ പടച്ചുവിട്ട വാർത്തയായിരുന്നു ഇത്. സർക്കാരിനെ വിമർശിക്കുന്നവരോട് അവർക്ക് അസഹിഷ്ണുതയാണ്. പെൻഷൻ മുടങ്ങിയത് കാരണം പ്രതിഷേധിച്ച മറിയക്കുട്ടിയും ഇന്ന് ആ അസഹിഷ്ണുത ഏറ്റുവാങ്ങുന്നു. അവരുടെ രാഷ്ട്രീയം തിരഞ്ഞു പോകേണ്ട കാര്യമില്ല. അവർ ഉയർത്തിക്കാട്ടിയ പ്രശ്നത്തിലാണ് പ്രസക്തി. മറിയക്കുട്ടിക്ക് വീട് വെച്ച് നൽകാൻ കോൺഗ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലൈഫ് മിഷൻ പദ്ധതി കൊണ്ട് പ്രയോജനം ഉണ്ടായത് എ.സി മൊയ്തീന് മാത്രമായിരുന്നു. കേന്ദ്രസർക്കാരും ജനങ്ങളോട് അവഗണന കാണിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രവും കേരളവും ഒരേപോലെ പരാജയമാണെന്നും രാഹുൽ പറഞ്ഞു. യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ യങ് ഇന്ത്യ യുവജന സംഗമവുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ്ബിൽ ചേർത്ത് പത്രസമ്മേളനത്തിനായിരുന്നു അദ്ദേഹം സംസാരിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ല പ്രസിഡന്റ്‌ കെ എസ് ജയഘോഷ്, സംസ്ഥാന ഭാരവാഹികളായ വിനോദ് ചെറാട്, പ്രതീഷ് മാധവൻ എന്നിവർ പങ്കെടുത്തു.

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured