‘തടവറകളിൽ തളരുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്’ ; ടോണി ചമ്മണി ഉൾപ്പെടെയുള്ളവർ റിമാൻഡിലേക്ക് ; കള്ളക്കേസിന് പകരം ചോദിക്കുമെന്ന് ഷിയാസ്

ഇന്ധന വിലവർധനയ്ക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവർ റിമാൻഡിലേക്ക്.കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലാണ് നേതാക്കൾ ഹാജരായത്.

നടന്‍ ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി പറഞ്ഞു. പരാതി വ്യാജമാണ്. പ്രശ്നം ഒത്തുതീര്‍ക്കാനുള്ള ശ്രമം അട്ടിമറിച്ചത് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കള്ളക്കേസിന് പകരം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു.

Related posts

Leave a Comment