ഇന്ധന സമരം: കോൺ​ഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊച്ചി മുൻമേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവരാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസിൽ നേരിട്ട് ഹാജരായത്. വൻ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് നേതാക്കൾ പൊലീസ്യ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനു കുറച്ചു മാറി പ്രകടനം പൊലീസ് തടഞ്ഞു.
നടൻ ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി പറഞ്ഞു. പരാതി വ്യാജമാണ്. പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമം അട്ടിമറിച്ചത് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇന്ധനിവല വർധനവിനെതിരായ ജനരോഷം ശക്തമാണ്. കോൺ​ഗ്രസ് നടത്തിയ പ്രക്ഷോഭത്തിനു വലിയ ജനപിന്തുണയും കിട്ടി. എന്നാൽ ഇത് അട്ടമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രക്ഷോഭത്തിനിടയിലേക്ക് ജോജു കടന്നുകയറുകയായിരുന്നു. തുടർന്നുണ്ടാക്കിയ കള്ളക്കേസിന് പകരം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.

Related posts

Leave a Comment