ദൗർലഭ്യം ; തക്കാളി വില കുത്തനെ കൂടി

തുച്ഛമായ വില മാത്രം കിട്ടിയിരുന്ന തക്കാളി ഇന്ന് പൊന്നുംവിലയ്ക്കാണ് വിൽക്കുന്നത്.കർണാടകയുടെ തലസ്ഥാനമായ ബെംഗളുരുവിൽ 60 രൂപയാണ് തക്കാളിക്ക് വില. ഒരൊറ്റ മാസത്തിനിടെ 10 രൂപയിൽ നിന്ന് 60 രൂപയിലേക്ക് തക്കാളിയുടെ വില സംസ്ഥാന തലസ്ഥാനത്ത് ഉയർന്നു. ദൗർലഭ്യം തന്നെയാണ് ഇക്കുറി വില ഉയർത്തിയത്. കോലാറിന്റെ സമീപ ജില്ലകളിലും മഹാരാഷ്ട്രയിലും കൃഷിനാശം സംഭവിച്ചതാണ് കോലാറിലെ കർഷകർക്ക് നേട്ടമായിരിക്കുന്നത്.

ബെംഗളൂരുവിലേക്ക് തക്കാളിയെത്തുന്നത് പ്രധാനമായും ചിക്കബല്ലാപ്പൂർ, കോലാർ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്നാണ്. എന്നാൽ കനത്ത മഴയിൽ പലരുടെയും കൃഷി നശിച്ചു. ഓരോ ദിവസവും രണ്ട് ടണ്ണോളം തക്കാളി എത്തിയിരുന്ന തലസ്ഥാനത്ത് 40 ശതമാനത്തിലേറെ തക്കാളി ലഭ്യതയിൽ ഇടിവുണ്ടായി.ഇതുമൂലമാണ്‌ താക്കളിക്കിപ്പോൾ വില കുത്തനെ കൂടിയത് .

Related posts

Leave a Comment