ടോൾ പിരിവ് അനുവദിക്കില്ല -ആർ.ചന്ദ്രശേഖരൻ

തിരുവനന്തപുരം: റോഡ് പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് റോഡിലെ
ടോൾ പിരിവ് ഉടൻ നിർത്തി വയ്ക്കണമെന്നും  അശാസ്ത്രീയവും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ലെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ആകെ 46 കി.മീ. ദൂരം നിർമ്മാണം പൂർത്തിയാക്കേണ്ടതിൽ 23 കി.മീറ്ററിൽ താഴെ മാത്രമെ നിർമ്മിച്ചിട്ടുള്ളു.ഇതേ റോഡിൽ  ആക്കുളം പാലത്തിനു സമീപം നേരത്തെ നാലു വർഷം ടോൾ പിരിച്ചിരുന്നു. തിരുവല്ലത്ത് ഇപ്പോൾ ടോൾ പിരിക്കുന്ന കേന്ദ്രത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം പോലും വാഹനങ്ങൾക്ക് ഓടാൻ കഴിയില്ലന്നിരിക്കെ ടോൾ പിരിവ് തദ്ദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ടോൾ പിരിവ് ടുറിസം മേഖലയേയും തൊഴിലാളികളെയും പാവപ്പെട്ടവരേയും സാധാരണക്കാരേയും പ്രതികൂലമായി ബാധിക്കുമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ആയതിനാൽ ഈ ടോൾ പിരിവ് അനുവദിക്കാനാവില്ല. ടോൾ പിരിവ് ശക്തിയുക്തം ചെറുക്കുമെന്നും ഐ.എൻ.ടി.യു.സി.പ്രസിഡൻറ് പറഞ്ഞു.
ചാക്ക ബൈപ്പാസിനു സമീപം നാഷണൽ ഹൈവേ റീജിയണൽ ആഫീസിനു മുന്നിൽ നടന്ന  തൊഴിലാളി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ അദ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി.ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ, അഡ്വ.ജി.സുബോധൻ, ആൻറണി ആൽബർട്ട്,വെട്ടു റോഡ്സലാം,  മലയം ശ്രീകണ്ഠൻ നായർ, പുത്തൻപള്ളി നിസ്സാർ,വി.ലാലു, ഹാ ജാ നസിമുദ്ദീൻ, ആർ.എസ്സ്.വിമൽ കുമാർ, കെ.എം.അബ്ദുൽ സലാം, ചന്ദ്രബാബു, ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment