ടോക്കിയോ ഒളിമ്പിക്സിൽ ലൈംഗിക ബന്ധം തടയുന്ന കിടക്കകള്‍ സജ്ജീകരിച്ച്‌ സംഘാടകര്‍.

ടോക്കിയോ ഒളിമ്പിക്സിൽ ലൈംഗിക ബന്ധം തടയുന്ന കിടക്കകള്‍ സജ്ജീകരിച്ച്‌ സംഘാടകര്‍. കോവിഡ് സാഹചര്യം മുൻനിർത്തിയാണ് കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഇത്തരം കിടക്കകള്‍ തയ്യാറാക്കുന്നത്. കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചാണ് കിടക്കകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ അടുത്തിടപഴകലുകളിൽ നിന്നും മത്സരാർത്ഥികളെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ പരീക്ഷണം. ഒരാളുടെ മാത്രം ഭാരം താങ്ങാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്പന. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകള്‍ തകരാറിലാകുന്ന തരത്തിലാണ് കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകും. ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന കിടക്ക അവരുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ സമയമെടുക്കും, അതിനാല്‍ ഈ കിടക്കകളില്‍ ലൈംഗിക ബന്ധം സാദ്ധ്യമാകില്ലെന്നും ഒളിംപിക്സ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു. ഇതിനൊപ്പം കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും നല്‍കുന്ന സൗജന്യ കോണ്ടം ഉപയോഗിക്കരുതെന്നും താരങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment