Tokyo Olympics | ജാതിയാധിക്ഷേപത്തിന്​ ഗോളിലൂടെ മറുപടി; ബ്രിട്ടനെതിരായ വെങ്കലപ്പോരാട്ടത്തില്‍ തിളങ്ങി വന്ദന കതാരിയ

ടോക്കിയോ : ഒളിമ്പിക്സ്​ വനിത ഹോക്കി സെമിയിലെ തോൽവിക്ക് പിന്നാലെ കടുത്ത ജാതിയധിക്ഷേപമാണ്​ ഇന്ത്യന്‍ താരം വന്ദന കതാരിയക്ക്​ നേ​രിടേണ്ടി വന്നത്​. ജാതിക്കോമരങ്ങളുടെ അധിക്ഷേപങ്ങള്‍ക്ക്​ ഉഗ്രന്‍ ഗോളിലൂടെയാണ്​ വന്ദന മറുപടി നല്‍കിയത് ബ്രിട്ടനെതിരായ വെങ്കല പോരാട്ടത്തില്‍ ഇന്ത്യയുടെ തോല്‍വിക്കിടയിലും സന്തോഷം നല്‍കുന്നതാണ്​ വന്ദനയുടെ പ്രകടനം. മത്സരത്തില്‍ ഇന്ത്യക്കായി നിര്‍ണായക ഗോൾ നേടിയത് വന്ദനയാണ്. ബ്രിട്ടന്‍റെ പ്രതിരോധ താരത്തിന്‍റെ പിഴവില്‍ നിന്നും പന്ത്​ കണ്ടെത്തിയ വന്ദന​ ഗോള്‍കീപ്പര്‍ക്ക്​ ഒരു അവസരവും നല്‍കാതെയായിരുന്നു സ്​കോര്‍ ചെയ്​തത്​. ടൂര്‍ണമെന്‍റിലെ വന്ദനയുടെ നാലാം ഗോളായിരുന്നു അത്​​. വന്ദനയുടെ ഗോളാണ്​ മത്സരത്തില്‍ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിച്ചത്​. തനിക്കെതിരായി ഉയര്‍ന്ന ജാതിയധിക്ഷേപങ്ങൾക്ക്​ കളിക്കളത്തില്‍ ഗോളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്​ താരം.
ബു​ധനാഴ്ച അര്‍ജന്‍റീനക്കെതിരെ ഇന്ത്യ സെമിയില്‍ തോറ്റതിന്​ പിന്നാലെയാണ്​ ഹരിദ്വാറിലെ റോഷ്​നബാദിലുള്ള വന്ദനയുടെ വീടിന്​ സമീപത്തെത്തി സവര്‍ണരായ ​ചിലര്‍ ജാതി അധിക്ഷേപം നടത്തിയത്​. ടീമില്‍ കുറേ ദലിത്​ കളിക്കാര്‍ ഉള്ളത്​ കൊണ്ടാണ്​ തോറ്റതെന്ന്​ ആരോപിച്ച്‌​​ അവര്‍ വന്ദനയുടെ വീടിന്​ മുമ്പിൽ വെച്ച്‌​ പടക്കം പൊട്ടിക്കുകയും താളം ചവിട്ടുകയും ചെയ്​തു.

Related posts

Leave a Comment