എൽ പി സർവ്വകലാശാലയിലെ പതിനൊന്ന് വിദ്യാർത്ഥികൾ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രധിനിധീകരിക്കുന്നു

മലയാളിയായ അമോജ്  ജേക്കബ് ഉൾപ്പടെ ഞ്ചാബിലെ ജലന്ധർ  ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ( എൽ പി യു ) യിൽ നിന്നും  പതിനൊന്ന് വിദ്യാർത്ഥികൾ ടോക്കിയോ ഒളിമ്പിക്‌സ് 2020 ൽ  രാജ്യത്തെ പ്രതിനിധീകരിക്കുന്നു.

   ഗുസ്തി ,ഹോക്കി , ജാവലിൻ ത്രോ , ഓട്ടം , വികലാംഗർക്കുള്ള കായിക മൽസരങ്ങൾ എന്നിവയിൽ  എൽ പി  യു താരങ്ങൾ കളത്തിലിറങ്ങും . ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ സ്വകാര്യ സർവ്വകലാശാലയിൽ നിന്നും ഇത്രയധികം വിദ്യാർത്ഥികൾ ഒളിമ്പിക്‌സിൽ രാജ്യത്തിനുവേണ്ടി പങ്കെടുക്കുന്നത് . ഹോക്കി ടീം ക്യാപ്‌റ്റനും എൽ പി യു – ലെ എം ബി എ വിദ്യാർത്ഥിയുമായ മൻപ്രീത് സിംഗ് ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വാഹകനാകും .രാജ്യത്തെ പ്രശസ്ത ഗുസ്തി താരവും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ  എം എ – ക്കു പഠിക്കുതുമായന്ന ബജ്‌രംഗ് പുനിയ , ഇന്ത്യൻ പാരാ അത്‌ലറ്റും ബി എ വിദ്യാർത്ഥിയുമായ നിഷാദ് കുമാർ , അറിയപ്പെടുന്ന ട്രാക്ക് ആൻറ് ഫീൽഡ് അത്‌ലറ്റും ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മീഷൻറ് ഓഫീസർറും ബി എ സ്റുഡൻറുമായ നീരജ് ചോപ്ര എന്നിവർ ഈ ഒളിമ്പിക്‌സിൽ അവരുടെ കഴിവുകൾ തെളിയിക്കും . 400 മീറ്ററിലും 800 മീറ്ററിലും സ്പെഷ്യലൈസ് ചെയ്‌ത ഇന്ത്യൻ സ്പ്രിൻറർ അമോജ്  ജേക്കബ്  ( പി ബി എഡ് )  400 x 4 റിലേയിൽ ട്രാക്കിലിറങ്ങും . ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗ്  ( എം ബി എ ) , ഹർമാൻപാൽ സിംഗ് ( എം ബി എ ), രൂപീന്ദർപാൽ സിംഗ് ,( എം ബി എ ) , മൻദീപ് സിംഗ് ( ബി എ ) ,ഷംഷേർ സിംഗ്  ( എം ബി എ ) , ദിൽപ്രീത് സിംഗ് ( ബി എ ) , വരുൺ കുമാർ ( എം ബി എ ) തുടങ്ങിയവർ ഒളിമ്പിക്‌സ് ഹോക്കി ടീമിൽ അംഗങ്ങളാണ് . 

    കഴിഞ്ഞ വർഷം രാജ്യത്തെ എല്ലാ സ്വകാര്യ സർവകലാശാലകളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഖേലോ ഇന്ത്യ ദേശീയ സർവകലാശാലാ മത്സരത്തിൽ എൽ പി യു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു . എൽ പി യു- ലെ  വിദ്യാർത്ഥികൾ മുമ്പും ധാരാളം  ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള  കായിക മത്സരങ്ങളിൽ വിജയികളായിട്ടുണ്ട് . 2019 എ.ഐ.ബി.എ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പ്രശസ്ത ഇന്ത്യൻ ബോക്സർ മഞ്ജു റാണി എൽ.പി.യു ൽ നിന്നാണ്  ബിരുദം പൂർത്തിയാക്കിയത് . സീനിയർ ദേശീയ റാങ്കിംഗ് ജൂഡോ ചാമ്പ്യൻഷിപ്പിൽ 2019 ൽ ഇവിടത്തെ  ബി.കോം വിദ്യാർത്ഥിനിയായിരുന്ന  ഉന്നതി  ശർമ്മ വെള്ളി മെഡൽ നേടി. ദുബായിൽ നടന്ന വേൾഡ് പാരാ അത്‌ലറ്റിക്‌സ്  ഗ്രാൻഡ് പ്രിക്‌സ്  -2021 നായുള്ള പന്ത്രണ്ടാമത് ഫാസ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഹൈജമ്പ് വിഭാഗത്തിൽ ടി 46/47- ൽ ഏഷ്യൻ റെക്കോഡോടെ സ്വർണ്ണം നേടിയ  നിഷാദ് കുമാറും ഈ യൂണിവേഴ്‌സിറ്റിയുടെ ഭാഗമാണ്.

    ടോക്കിയോ ഒളിമ്പിക്സ്  2020 നുള്ള ഇന്ത്യൻ സംഘത്തിൽ അംഗമാകുന്നതിന് അവസരം ലഭിച്ച  ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നുവെന്നും അവർ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ചാൻസലർ  അശോക് മിത്തൽ പറഞ്ഞു.ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനും  മികച്ച പരിശീലകരെ നിയമിക്കുന്നതിനുമായി ഓരോ വർഷവും സർവ്വകലാശാല വൻ തുക മുടക്കുന്നുണ്ട് .   മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  മുഴുവൻ ഫീസ് ഇളവ്, സൗജന്യ ലാൻഡിംഗ്, ബോർഡിംഗ്, കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം, വിവിധ ടൂർണമെൻറുകളിൽ  പങ്കെടുപ്പിക്കൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കോച്ചിംഗ്,  എന്നിവ ഭാവിയുടെ വാഗ്ദാന കായിക താരങ്ങൾക്ക് 100 ശതമാനം സ്കോളർഷിപ്പോടെ നൽകിവരുന്നു . ഒളിമ്പിക് സൈസ് ഓൾ-വെതർ ഇൻഡോർ സ്വിമ്മിംഗ് പൂൾ, ഡൈവിംഗ് പൂൾ, വാർമിംഗ് അപ് പൂൾ, 16 ബാറ്റ്മെൻറൺ  കോർട്ടുകൾ,  സ്ക്വാഷ് കോർട്ടുകൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഷൂട്ടിംഗ് റേഞ്ച് എന്നിവയും  ഉൾക്കൊള്ളുന്ന ലോകോത്തര  അക്കാദമിക് – സ്പോട്സ് ഇൻഫ്രാസ്ട്രക്ച്ചറുകൾ തുടങ്ങിയവ  ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മിത്തൽ കൂട്ടിച്ചേർത്തു  .   കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ എൽ പി യു നൽകിയ  സംഭാവനകൾക്ക്  യൂറോപ്യൻ കമ്മീഷൻറെ  അംഗീകരം ലഭിച്ചതും എടുത്തു പറയാവുന്ന നേട്ടങ്ങളിലൊന്നാണ് .  ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ  കായിക വിദ്യാഭ്യാസത്തെക്കുറിച്ച് ഗവേഷണം നടത്താൻ 11 സർവകലാശാലകളുടെ ഒരു കൺസോർഷ്യത്തെ നയിക്കാൻ  9 കോടി രൂപയുടെ ഇറാസ്മസ് പ്ലസ് പ്രോജക്ട് സർവ്വകലാശാല നേടി . ഗവേഷണത്തിലൂടെയും കമ്മ്യൂണിറ്റി വികസനത്തിലൂടെയും സ്പോർട്സ്, ഫിസിയോതെറാപ്പി, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ മുഖ്യ  ലക്ഷ്യം. ലോകമെമ്പാടു നിന്നും പ്രോജക്ടിന് ലഭിച്ച 1005 അപേക്ഷകളിൽ നിന്നുമാണ്‌  ലീഡ് കോർഡിനേറ്ററായി ലൗലി പ്രൊഫഷണൽ സർവകലാശാലയെ നിയമിച്ചത് . 

Related posts

Leave a Comment