Tokyo Olympics | വ​നി​താ ഹോ​ക്കി​യി​ല്‍ ച​രി​ത്ര​നേ​ട്ടം ; ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ല്‍

ടോ​ക്കി​യോ: ഒളിമ്പിക്സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ 2-0 തോല്പിച്ചതോടെ നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡ് തോറ്റാല്‍ മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്​ റൗണ്ടില്‍ പൂള്‍ എയില്‍ രണ്ടു ജയവുമായി ആറു പോയന്‍റ്​ നേടിയാണ്​ ഇന്ത്യയുടെ കുതിപ്പ്​. അഞ്ചാമതുള്ള അയര്‍ലന്‍ഡിന്​ മൂന്ന്​ പോയന്‍റ്​ മാത്രമാണുള്ളത്​. എല്ലാ കളിയും ജയിച്ച്‌​ പൂള്‍ എ ചാമ്ബ്യന്മാരായ കരുത്തരായ ആസ്​ട്രേലിയയാണ്​ തിങ്കളാഴ്​ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി.

Related posts

Leave a Comment