ടോക്കിയോ ഒളിമ്പിക്സ് ; ആദ്യ ജയം ജപ്പാന്.

ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ജയം ജപ്പാന്. സോഫ്റ്റ് ബോളില്‍ ഒസ്ട്രേലിയയെ 8-1 ന് തോല്‍പ്പിച്ചുകൊണ്ടാണ് ജപ്പാന്‍ ആദ്യ വിജയം നേടിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചര്‍. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് കാരണം 2021 ലേക്ക് മാറ്റുകയായിരുന്നു. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. 126 കായിക താരങ്ങളും 75 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യല്‍സുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

Related posts

Leave a Comment