Tokyo Olympics | ടോക്കിയോയില്‍ കോവിഡ് പടരുന്നു : നിലവിലത്തേത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

ടോക്കിയോ: ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ടോക്കിയോയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്നു. പുതുതായി 2,848 പേര്‍ക്കാണ് ടോക്കിയോയില്‍ കോവിഡ് രോഗം ബാധിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ടോക്കിയോയില്‍ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഞായറാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ടോക്കിയോയിലെ 12,635 കോവിഡ് രോഗികളില്‍ 20.8 ശതമാനം ആളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഒളിമ്ബിക് വില്ലേജില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 4 പേര്‍ കായിക താരങ്ങളാണ്. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 155 ആയി ഉയര്‍ന്നു.

Related posts

Leave a Comment