Tokyo Olympics : കെലബ് ഡ്രസ്സല്‍ വേഗമേറിയ നീന്തല്‍ താരം

ടോക്കിയോ: ഒളിമ്പിക്സിൽ വേഗമേറിയ നീന്തല്‍ താരമായി അമേരിക്കയുടെ കെലബ് ഡ്രസ്സല്‍. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 21.07 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് താരത്തിന്റെ സ്വര്‍ണ നേട്ടം. ഈ ഇനത്തില്‍ ഒളിമ്പിക്സ് റെക്കോർഡോടെ കൂടിയാണ് കെലബ് ഡ്രസ്സല്‍ നീന്തി എടുത്തത്. ബെയ്ജിങ് ഒളിമ്പിക്സിൽ ബ്രസീല്‍ താരം സീസര്‍ സിയലോ കുറിച്ച 21.30 സെക്കന്റാണ് ഡ്രസ്സലിന്റെ വേഗതയ്ക്ക് മുന്നില്‍ പഴങ്കഥയായത്. ഫ്രാന്‍സിന്റെ മാനാഡോ ഫ്ലോറന്റാണ് വെള്ളി മെഡല്‍ നേടിയത്. 21.55 സെക്കന്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീലിന്റെ ഫ്രാറ്റസ് ബ്രൂണോ 21.57 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി വെങ്കല മെഡല്‍ നേടി.

Related posts

Leave a Comment