‘ആഭ്യന്തരം പൊളിയാണ്’ ; സകല ഉഡായിപ്പിനും വിളക്ക് പിടിച്ച് ബെഹ്‌റയും പോലീസ് ഉന്നതരും

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടയ്ക്ക് ഒട്ടേറെ വിവാദ സംഭവങ്ങളിലാണ് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആരോപണം നേരിടുന്നത്. ഇപ്പോൾ പുറത്തു വന്ന മോൺസൺ മാവുങ്കലിന്റെ വിവിധ തട്ടിപ്പുകൾക്ക് പിന്നിലും ബെഹ്‌റ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുമായി ആഴത്തിൽ സൗഹൃദം വയ്ക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്.മോൺസന്റെ തട്ടിപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പേ റിപ്പോർട്ട് നൽകിയിട്ടും മോൺസന് പോലീസ് സുരക്ഷ ഏർപ്പെടുത്തുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.

മുമ്പ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സ്വപ്നാ സുരേഷ് ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ഒരുവശത്ത് പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുമ്പോൾ മറുവശത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണുള്ളത്.കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണുള്ളത്.സംസ്ഥാനത്തിന്റെ പലഭാഗത്തും പോലീസിനെതിരെ ജനം സംഘടിച്ച സന്ദർഭങ്ങളും ഏറെയാണ്.

Related posts

Leave a Comment