ചിത്രങ്ങളിലൂടെയുള്ള ആശയവിനിമയം സാധ്യമാക്കിയ ഇമോജിയുടെ ദിവസമാണിന്ന് ; ജൂലൈ 17 – ലോക ഇമോജി ദിനം

ആദർശ് മുക്കട

ചിത്രങ്ങളിലൂടെയുള്ള ആശയവിനിമയം ലോകത്തിന് സാധ്യമാക്കിയ ഇമോജിയുടെ ദിവസമാണിന്ന്.ചാറ്റിനൊപ്പം തന്നെ ഇമോജികള്‍ക്കും പ്രാധാന്യം കൂടിവരുന്ന കാലഘട്ടമാണിത്. നമ്മളെന്തെങ്കിലും പറയാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിപ്പോള്‍ ഇമോജി വഴിയാണ് കൂടുതലും.ചിരി, ചിന്ത, സങ്കടം, സന്തോഷം, സമ്മതം, ആശങ്ക, അത്ഭുതം, ആദരം, അനുകമ്പ, മൗനം, കുസൃതി, കുശുമ്പ്, പ്രണയം, കാമം, പുച്ഛം, ദേഷ്യം അങ്ങനെ മനുഷ്യസഹജമായ സകല ഭാവങ്ങള്‍ പകരംവയ്ക്കാനുള്ള ഇമോജികള്‍ ഇപ്പോഴുണ്ട്. ഇമോജി ഒരു ജാപ്പനീസ് പദമാണ്. അമേരിക്കന്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ സ്‌കോട് ഫാള്‍മാനാണ് ഇമോജി എന്ന ആശയത്തിന്റെ പിതാവ്.

ജാപ്പനീസ് മൊബൈൽ ഫോണുകളിൽ ആദ്യമായി 1990 -കളിൽ പ്രാവർത്തികമായതോടെ വൈകാതെതന്നെ ഇമോജികൾ ലോകം കീഴടക്കി. പിന്നീട് ആൻഡ്രോയിഡ് ഫോണുകളിൽ ഉൾപ്പെടുത്തിയതുപോലെ ഇമോജികൾ ആപ്പിളിന്റെ ഐഫോണുകളിലും ഉൾപ്പെടുത്തി. 2015 -ൽ ഓക്സ്ഫോർഡ് ഡിക്ഷ്ണറീസ് ഒരു ഇമോജിക്ക് വേൾഡ് ഓഫ് ദി ഇയർ എന്ന് പേര് നൽകി.

ഇടയ്ക്കൊക്കെ ഇമോജികൾ ആശയകുഴപ്പത്തിന് വഴിവെക്കുന്നുണ്ടെന്ന് ഗവേഷണങ്ങൾ രേഖപ്പെടുത്തുന്നു. ചില കാര്യങ്ങളിൽ അത് സ്വീകർത്താവിന്റെ കുഴപ്പങ്ങളാണെന്ന് പറയാം. മറ്റു ചിലപ്പോൾ കൈമാറിയ ഇമോജി മറ്റേ ഭാഗത്ത് എത്താത്തതുമാകാം.

ആദ്യത്തെ പ്രശ്നം ഇമോജിയുടെ സാംസ്കാരിക അല്ലെങ്കിൽ സാന്ദർഭിക വ്യാഖ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. രചയീതാവ് ഒരു നിശ്ചിത ഉദ്ദേശത്തോടുകൂടി ഒരു ഇമോജി തിരഞ്ഞെടുക്കുമ്പോൾ അതേ രീതിയിൽ തന്നെ സ്വീകർത്താവ് ആ ഇമോജിയെ സ്വീകരിക്കണമെന്നില്ല.

രണ്ടാമത്തെ പ്രശ്നം ആശയമവിനിമയം നടത്തുന്ന രണ്ട് ഡിവൈസിലേയും, ടെക്നോളജിയോ അല്ലെങ്കിൽ ബ്രാന്റിന്റെ വ്യത്യാസമാണ്. രചയീതാവ് ഒരു നിശ്ചിത ഉദ്ദേശത്തോടുകൂടി ഒരു ഇമോജി തിരഞ്ഞെടുക്കുമ്പോൾ അവ ഗ്രാഫിക്കൽ റെപ്പ്രസന്റേഷനില്ലാതെ അടുത്ത ഡിവൈസിൽ എത്തുകയും, സ്വീകർത്താവ് അതേ സോഫ്റ്റുവെയറോ, എൻകോഡറോ അല്ല ഉപയോഗിക്കുന്നതെങ്കിൽ അയക്കപ്പെട്ട ഇമോജിയുടെ രൂപത്തിൽ വ്യത്യാസമുണ്ടാകുന്നു. ഇത് ആശയകുഴപ്പത്തിന് വഴിവെക്കുന്നു.രൂപത്തിലെ ചെറിയ വ്യാത്യാസം അർത്ഥതലങ്ങളുടെ വ്യത്യാസമുണ്ടാക്കുന്നു.

ഇമോജിപീഡിയയുടെ സ്ഥാപകൻ ജെർമ്മി ബർജ് 2014ൽ ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അതിനുശേഷം ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിച്ചു വരികയാണ്.

Related posts

Leave a Comment