ഇന്ന് കരുതലിന്റെ പൊന്നോണം ; ഏവർക്കും ഓണാശംസകൾ


ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം. ഇത് രണ്ടാം തവണയാണ് കോവിഡിനിടയിൽ ഓണം ആഘോഷിക്കേണ്ടിവരുന്നത്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ആഘോഷപ്പൊലിമയിൽ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നിൽ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളിൽ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്.

Related posts

Leave a Comment