സാംസ്കാരിക കുട്ടായ്മയുമായി കെപിസിസി സാംസ്കാരിക സാഹിതി ; നാളെയും മറ്റെന്നാളും മൺട്രോതുരുത്തിലാണ് ദ്വിദിന ക്യാമ്പ്

കൊല്ലം : കെപിസിസി സാംസ്കാരിക സമിതി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർത്തോമ ധ്യാനതീരത്തുവെച്ച് ഒക്ടോബർ 15,16 തീയതികളിൽ സാംസ്കാരിക കൂട്ടായ്മ നടക്കും. നാളെ വൈകുന്നേരം സംസ്കാര സഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൌക്കത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ചെയർമാൻ സുധീഷൻ, കൺവീനർ നടക്കൽ ശശി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക കൂട്ടായ്മയോട് അനുബന്ധിച്ച് ചർച്ച ക്ലാസുകൾ, യോഗ ടൈം, കലാസന്ധ്യ എന്നിവ നടക്കും. മറ്റെന്നാൾ മുൻ ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണയുടെയും കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥിന്റെയും സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡിന്റെയും വിവിധ ക്ലാസുകൾ ഉണ്ടാകും. സാംസ്കാരിക കൂട്ടായ്മയുടെ ഒരുക്കങ്ങൾ പൂർത്തിയായി ജില്ലാ വൈസ് ചെയർമാൻ എബി പാപ്പച്ചനും നിയോജകമണ്ഡലം ചെയർമാൻ ഷാഫി ചെമ്മാത്തും ക്യാമ്പ് കോർഡിനേറ്റർ സൈറസ് പോളും അറിയിച്ചു.

Related posts

Leave a Comment