‘ശിവൻകുട്ടി മന്ത്രിയായത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞിട്ടില്ല’ ; ബാനറിൽ ഇപ്പോഴും മന്ത്രി രവീന്ദ്രനാഥ് തന്നെ ; ട്രോൾ നിറയുമ്പോൾ

തിരുവനന്തപുരം : ഒളിമ്പ്യൻ ശ്രീജേഷിനെ ആദരിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പിന് അമളി പറ്റിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച സജീവം . ശ്രീജേഷിനെ ആദരിക്കുന്ന ചടങ്ങളിൽ വേദിക്ക് പുറകിൽ വച്ച ബാനറിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേരിലാണ് പിഴവ് സംഭവച്ചിരിക്കുന്നതെന്നാണ് ചർച്ച. നിലവിലെ മന്ത്രി ശിവൻകുട്ടിയായിരിക്കെ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥിന്റെ പേരാണ് ബാനറിൽ നൽകിയിരിക്കുന്നത്. എന്നാൽ ഇത് കഴിഞ്ഞ തവണ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം നടന്ന ചടങ്ങിന്റെ വേദിക്ക് പിറകിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചതാണ്.

വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്തത് മുതൽ വീഴ്ചകളും അമിളികളും ഒരുപാട് സംഭവിച്ച മന്ത്രിയാണ് ശിവൻകുട്ടി. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് ‘മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലുകൾ’ എന്ന പ്രയോഗവും ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്കൂളുകൾ തുറക്കുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്ന പരിഹാസവും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നിരുന്നു.

വീഡിയോ കാണാം

https://m.facebook.com/story.php?story_fbid=398469004992739&id=100044889289138

Related posts

Leave a Comment