‘ഇനി അറിയാനുള്ളത് പോലീസ് എന്തു ചെയ്യുന്നുവെന്നതാണ്’ ; എഐഎസ്എഫ് വനിതാ നേതാവിനെതിരായ എസ്എഫ്ഐ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട് : കഴിഞ്ഞ ദിവസം എംജി സർവകലാശാലയിൽ എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടിരുന്നു.ഇതിനിടയിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്ഐ നേതാക്കൾ ജാതീയ അധിക്ഷേപം നടത്തുകയും ശരീരത്തിൽ കയറി പിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എസ്എഫ്ഐയുടെ ഏകാധിപത്യ സ്ത്രീവിരുദ്ധ സമീപനങ്ങൾ ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

  1. അസഭ്യ വർഷം
  2. കൊല്ലുമെന്ന് ഭീഷണി
  3. ഇനിയും SFI യെ എതിർത്താൽ നിനക്ക് “തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും”
  4. “മാറെടി പെലച്ചി” എന്ന് വിളിച്ച് ശരീരത്തിലും വസ്ത്രത്തിലും കയറി പിടിച്ചു.
  5. തന്റെ വ്യക്തിത്വത്തേയും സ്ത്രീത്വത്തേയും പരസ്യമായി അധിക്ഷേപിക്കുവാൻ നേതൃത്വം നൽകിയത് ഒരേ ക്യാമ്പസ്സിൽ ഒപ്പം പഠിച്ച,തന്നെ വ്യക്തിപരമായ നന്നായി അറിയാവുന്ന എറണാകുളം SFI ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗം ഉൾപ്പടെയുള്ളവർ .
  6. മാനസികവും ശാരീരികവുമായ അക്രമം നേരിടേണ്ടി വന്നു.
  7. ഇതൊക്കെ നേരിടേണ്ടി വന്നത് യാതൊരു പ്രകോപനവുമില്ലാതെ,സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റ കാരണത്താൽ ക്രൂരമർദ്ദനമേൽക്കേണ്ടി വരുമ്പോൾ സഹപ്രവർത്തകനെ മർദ്ദിക്കല്ലേ എന്ന് പറഞ്ഞതിന്.
  8. ജീവൻ രക്ഷിക്കാൻ നടപടി വേണം.

ഏതെങ്കിലും KSU ക്കാർ SFI ക്കെതിരെ കൊടുത്ത പരാതിയല്ല. നിമിഷ രാജു എന്ന AISF നേതാവ് SFI ക്കാർക്കെതിരെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊടുത്ത പരാതിയാണിത്.

തങ്ങൾക്കെതിരെ നിന്നാൽ,അതേത് പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും so called ജാനാധിപത്യ വാദികളുടെ routine ഇടപെടലുകളിൽ ഒന്ന് മാത്രമാണിത് .

നിമിഷ പറഞ്ഞത് പോലെ RSS കാരവല്ലെടോ എന്ന് ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല .
അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണ്.

ഇനി അറിയാനുള്ളത് പോലീസ് എന്ത് ചെയ്യുന്നു എന്നത് കൂടിയാണ് .

ക്യാമ്പസുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..

Related posts

Leave a Comment