Connect with us
head

Entertainment

ഗാനഗന്ധർവ്വന്  ഇന്ന്  83-ാം  പിറന്നാൾ

Avatar

Published

on

തിരുവനന്തപുരം: എൺപത്തി മൂന്നാം പിറന്നാളിൻ്റെ വെൺശോഭയിലാണ്  ഗാനഗന്ധർവൻ യേശുദാസ്. ചലച്ചിത്ര ഗാനരംഗത്ത് ആറ് പതിറ്റാണ്ട്  കടന്ന് പകരം വയ്ക്കാനില്ലാത്ത ഒറ്റസൂര്യൻ്റെ ഉദയമാണ് ഇന്നും യേശുദാസിൻ്റെ ഓരോ സ്വരത്തിനും .സംഗീത ലോകത്തെ  ലക്ഷങ്ങളുടെ മനസ് കീഴടക്കിയ ശ്രുതി വർഷം..

ശ്രീനാരായണ ഗുരദേവൻ്റെ ജാതി ഭേദം  മതദ്വേഷം എന്ന വരികളിലൂടെ 1961  നവംബർ 14 നാണ് യേശുദാസ് സംഗീതയാത്ര തുടങ്ങുന്നത്.  ശ്രോതാക്കളെ മാത്രമല്ല സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും കീഴടക്കിയായിരുന്നു ഗാനഗന്ധർവൻ്റെ സംഗീത യാത്ര.
ജി ദേവരാജന് വേണ്ടി മാത്രം 650 ലേറെ ഗാനങ്ങളും രവീന്ദ്രന് വേണ്ടി 339 ഗാനങ്ങളും  വയലാറിൻ്റെ 445  വരികളും ശ്രീകുമാരൻ തമ്പിയുടെ 500 ലേറെ  ഗാനങ്ങൾക്കും യേശുദാസ് ശബ്ദമായി.

Advertisement
head

മലയാളം മാത്രമല്ല അന്യഭാഷയിലും ഗാനഗന്ധർവൻ തിളങ്ങി. 45,000 ത്തിലേറെ സിനിമാഗാനങ്ങളും 20,000 ത്തിലേറെ മറ്റ് ഗാനങ്ങളും പാടിയ യേശുദാസ്  8 തവണ ദേശീയ പുസ്കരവും കേരള സംസ്ഥാന പുരസ്കാരം 24 തവണയും ലഭിച്ചു. കൂടാതെ മറ്റ് സംസ്ഥാനങ്ങൾ നൽകിയ പുരസ്കാരങ്ങൾക്കും അർഹനായി.

1977 ൽ പത്മശ്രീ , 2002 ൽ പത്മഭൂഷൺ, 2017 ൽ പത്മവിഭൂഷൻ തുടങ്ങി രാജ്യത്തിൻ്റെ ബഹുമതികൾ ഒക്കെയും യേശുദാസ് ഏറ്റുവാങ്ങി. നിഴൽ വീഴാത്ത രാഗങ്ങളുടെ താഴ്‌വരയിൽ  നിത്യവസന്തമായി നിറയുകയാണ് യേശുദാസ് എന്ന പകരക്കാരനില്ലാത്ത ഗാനഗന്ധർവൻ.

Advertisement
head

chennai

വാണി ജയറാമിന് സംഗീതലോകം വിടനൽകി

Published

on

ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീതലോകം വിടനൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.

മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

Advertisement
head
Continue Reading

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
head
Continue Reading

BOOK REVIEW

ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ‘ശിഖണ്ഡിനി’ക്ക്

Published

on

മലപ്പുറം : ഈവർഷത്തെ ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ഖണ്ഡകാവ്യമായ ‘ശിഖണ്ഡിനി’ക്ക്. അൻപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇടശ്ശേരി സാംസ്കാരിക സമിതിയാണ് പുരസ്കാരം നൽകുന്നത്. അടുത്ത മാസം പൊന്നാനിയിൽ വെച്ച് നടക്കുന്ന ഇടശ്ശേരി അനുസ്മരണ പരിപാടിയിൽ പുരസ്കാരം നൽകും.

ഡോ. കെപി മോഹനൻ, കെസി. നാരായണൻ, വിജു നായരങ്ങാടി, സമിതി പ്രസിഡന്റ് പ്രൊഫ.കെവി. രാമകൃഷ്‌ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനർഹമായ കൃതി തിരഞ്ഞെടുത്തത്.

Advertisement
head
Continue Reading

Featured