ഇന്ന് ജോൺ ബ്രിട്ടാസ്, പിണറായി വിജയൻ കാവിക്കളസമിടുന്ന നാൾ വിദൂരമല്ല ; വിമർശന കുറിപ്പുമായി യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കൊല്ലം : കഴിഞ്ഞദിവസം ബിജെപി നേതാക്കൾക്കൊപ്പം സിപിഎം രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് വേദി പങ്കിടുകയും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു.സിപിഎമ്മിനും ബിജെപിക്കും ഇടയിൽ പ്രവർത്തിക്കുന്ന പാലമായി ജോൺ ബ്രിട്ടാസ് നിലകൊള്ളുന്നുവെന്ന തരത്തിൽ ഒട്ടേറെ വിമർശനങ്ങളാണ് ഉയർന്നു വന്നത്.ജോൺ ബ്രിട്ടാസിന്റെയും പിണറായി വിജയന്റെയും സംഘപരിവാർ താൽപര്യങ്ങളെ തുറന്നുകാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സംഘപരിവാർ പ്രസ്ഥാനങ്ങളുടെ തലത്തോട്ടപ്പൻ കെജി മാരാരുടെ ജീവിത കഥ പുസ്തകമായപ്പോൾ പ്രകാശനം ചെയ്യുന്നത് സിപിഎം MP….

കേരളത്തിൽ സിപിഎം RSS രഹസ്യ ധാരണ പുറത്തായത് 1977ലെ തിരഞ്ഞെടുപ്പ് മുതൽ ആണ്, കെജി മാരാർക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട് എന്നതിന്റെ തെളിവ് ആണ് ഈ സംഭവം.സഖാവ് പിണറായി വിജയനും സാക്ഷാൽ കെജി മാരാരും ഒര് മുന്നണിയിൽ കോൺഗ്രസിനെ തോൽപ്പിക്കാനായി മത്സരിച്ചപ്പോൾ അന്ന് ഡൽഹിയിൽ ആയിരുന്ന സാക്ഷാൽ EMS ബിജെപി യ്ക്ക് പരസ്യമായി വോട്ട് ചെയ്തതും ചരിത്രം, കോൺഗ്രസ്‌ എല്ലാം ബിജെപി യിലേക്ക് എന്ന് പ്രചരണം നടത്തി കഴിഞ്ഞ നിയമസഭയിൽ രണ്ടാം തവണയും വിജയിച്ചപ്പോൾ വോട്ട് ചെയ്തവർ അറിഞ്ഞില്ല കോൺഗ്രെസ്സിൽ നിന്ന് പോകുന്നത് അങ്ങ് പോകുകയാണ് അവരുമായി രഹസ്യ ധാരണ ഉണ്ടായിരുന്നില്ല എന്നുള്ളത് കാലം തെളിയിക്കുന്നു, പക്ഷെ സിപിഎം ബിജെപി രഹസ്യ ബന്ധങ്ങൾ ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്, KG മാരാർ മുതൽ Mr. M വരെ ഉള്ളവരുമായുള്ള രഹസ്യ ധാരണങ്ങൾ പുറം ലോകം അറിഞ്ഞു വരുന്നു, അവസാനം സിപിഎം MP ജോൺ ബ്രിട്ടസും പരസ്യ മായി RSS വേദിയിൽ KG മാരാരുടെ ജീവിത കഥ പുസ്തകം പ്രകാശനം ചെയ്‌യുന്നതും നമ്മൾ കാണേണ്ടി വന്നു, ഇനി എന്നാണ് പിണറായി വിജയൻ പോകുന്നത് എന്നത് കൂടി കാത്തിരുന്നു കാണുക, പിണറായി വിജയൻ കാവി കളസം ഇടാൻ അധികം നാളില്ല എന്നുള്ളത് നമ്മൾ മനസിലാക്കണം,പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ ആയ ബ്രിട്ടസ് പോയത് എന്തായാലും പിണറായി വിജയൻ അറിയാതെ ആകില്ലല്ലോ, പണ്ട് RSS ശിബിരം ഉത്ഘാടനം ചെയ്ത കൊല്ലം മേയറെ എനിക്കിപ്പോൾ ഓർമ വരുന്നു, പാവം അന്ന് പുറത്താക്കിയതാണ് അവരെ പിന്നീട് സിപിഎം കണ്ടിട്ടില്ല ബ്രിട്ടസ് ഒക്കെ ആണ് ഭാഗ്യവാന്മാർ പിണറായി വിജയൻ ഉള്ളപ്പോൾ എന്തിന് പേടിക്കണം..

Related posts

Leave a Comment