Connect with us
inner ad

Featured

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; മനുഷ്യനെയും പ്രകൃതിയെയും വീണ്ടെടുക്കാൻ യോഗ

Avatar

Published

on

യോഗാചാര്യ ശബരീനാഥ്

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇന്ന് നാം ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനംആചരിക്കുകയാണ്. ലോകത്തിന്റെആരോഗ്യസംരക്ഷണത്തിനായി ഭാരതീയ പൗരാണിക പരമ്പര നൽകിയ മഹത്തായ സംഭാവനകളിൽ ഒന്നാണ് യോഗശാസ്ത്രം .പകൽ ദൈർഘ്യംകൂടുതലുള്ള ദിനമാണ് ജൂൺ 21; അതുകൊണ്ടുതന്നെശാരീരിക മാനസിക സാമൂഹിക തലത്തിൽ പ്രകൃതിയും പ്രകൃതി ജീവജാലങ്ങളും ഒരു മാറ്റത്തെ കൈവരിക്കുന്ന ഒരു പുതു ചലന ത്തിൻ്റെ സമയമായി ഈ ദിനത്തെ നമുക്ക് കാണാം. ഇത് ഒരു ശരിയായ മാറ്റമായി കണ്ട് നമ്മുടെ ചര്യകളിൽ ഒരു പുതു കാൽവയ്പിനായി നമുക്ക് ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ ശ്രമം ആരംഭിക്കാം.

ലോകത്തിന്റെ നന്മക്കായി നമുക്ക് ഒരുമിച്ച് മുന്നോട്ടു നീങ്ങാം.
ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും നിറഞ്ഞ ഒരു നല്ല നാളിനെ വരവേൽക്കാം.
ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം ഇങ്ങനെയാണ്- വസുദൈവ കുടുംബകം (ഏകലോക സമഗ്ര ആരോഗ്യം) ലോകത്തിൻ്റെ നന്മക്കായി നമുക്ക് ഒരുമിച്ച് മുന്നോട്ടു നീങ്ങാം. ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും നിറഞ്ഞ ഒരു നല്ല നാളിനെ വരവേൽക്കാം.

ഇന്ന് പൊതുസമൂഹം ഒരുപാട് പ്രശ്നങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സമയം എല്ലാവരിലും ഒരു വലിയപ്രശ്നമായിതന്നെ നിലനിൽക്കുന്നു. മനുഷ്യരാശിയുടെ ചലനം വളരെ
വേഗത്തിലായി മാറിയിരിക്കുന്നു അതുകൊണ്ടുതന്നെ ശരിയായ വ്യായാമത്തിനും ശരിയായ വിശ്രമത്തിനും ശരിയായ
ശ്വാസോച്ഛ്വാസത്തിനും
ശരിയായ ഭക്ഷണക്രമത്തിനും
സാധ്യമല്ലാതെ സമയം അന്യം നിൽക്കുന്നു. അതുകൊണ്ടുതന്നെ ശുഭാപ്തിവിശ്വാത്തോടെയുള്ള ധ്യാനാത്മകമായ ഒരു മാനസിക തലം സാധ്യമാകുന്നില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02


ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. മനുഷ്യന്റെ ശാരീരിക മാനസിക സാമൂഹികതലത്തിന്അനുസരിച്ചുള്ള മാറ്റം ഭൂമിയിൽ പ്രതിഫലിക്കും എന്നത് തീർച്ചയുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മാനുഷിക തലത്തിൽ ഉയർന്നു ചിന്തിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. ശക്തമായ മാനസിക-ശാരീരിക സാമൂഹിക തലത്തെ കെട്ടിപ്പടുക്കുവാൻ വേണ്ട പ്രാപ്തി
യ്ക്കായി ഈ ശാസ്ത്രത്തെ ഉപയോഗിക്കാം.
ശരിയായ വ്യായാമം എന്നത് യോഗശാസ്ത്ര പ്രകാരം യോഗാസന മുറകൾ ആണ് . ഗുരുമുഖത്തുനിന്ന് അഭ്യസിച്ച് ശരിയായ രീതിയിൽ നിത്യജീവിതത്തിന്റെ ഭാഗമായ യോഗാസന മുറകൾ കൊണ്ടുപോകുന്ന വ്യക്തി അദ്ദേഹത്തിന്റെ ഓരോ ദിവസത്തിലും ഉള്ള ഊർജ്ജ പ്രവാഹത്തിന് വളരെ അധികം മാറ്റാം കാണണം; കാണാൻ സാധ്യമാണ്. ഊർജസ്വലരായ വ്യക്തികൾ ഊർജ്ജദായകമായ ഒരു തലമുറയെ തന്നെ സൃഷ്ടിക്കുന്നു. ഊർജ്ജസമ്പുഷ്ടമായ
സാമൂഹിക ആരോഗ്യപരമായ ഉന്നതി ഇതിലൂടെ ആർജിക്കുന്നു .
അതുപോലെതന്നെ ഓരോ വ്യക്തിയുടെയും
മാനസിക-ശാരീരിക ആരോഗ്യത്തിന് വിശ്രമം അത്യന്താപേക്ഷിതമാണ് അങ്ങനെ വളർന്നു വരുന്ന വ്യക്തികൾ സമൂഹത്തിന്റെ ഊർജമായി മാറുന്നു. ശരിയായ ശ്വാസോച്ഛ്വാസം ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണതോതിൽ എത്തിക്കുകയും ശരിയായ അവസ്ഥ കൈവരുത്താനും ഉയർന്ന ചിന്തകളിലേക്ക് നയിക്കാനും
പ്രാപ്തമാക്കുന്നു .


അതിലൂടെ ജീവിത ഉന്നതിയിലേക്ക് സമൂഹം എത്തിച്ചേരുന്നു.
ശരിയായ ഭക്ഷണം ഒരു വ്യക്തിയെ ശരിയായ ആരോഗ്യത്തിലേക്ക്
ശരിയായ ആരോഗ്യം ഒരു വ്യക്തിയെ ശരിയായ ചിന്തയിലേക്കും ശരിയായ ചിന്ത ഒരു വ്യക്തിയെ ശുഭാപ്തി വിശ്വാസത്തിലേക്കും ധ്യാനാത്മകമായ തലത്തിലേക്കും നയിക്കുന്നു. ഇങ്ങനെ വളർന്നു വരുന്ന സമൂഹം ഒരു ശക്തമായ ഐക്യപ്പെടൽ രൂപപ്പെടാൻ കാരണമാകും. ഒരു വ്യക്തിയുടെ ജീവിത നിലനിൽപ്പിന് പ്രധാനമായും ഹിതകരമായ ഒന്നാണ് അവരുടെ ഭക്ഷണം.
നിത്യജീവിതത്തിൽ ഒരു വലിയ പ്രശ്നമാണ് ഭക്ഷണകാര്യത്തിൽ ഇപ്പോഴത്തെ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
തിരക്കുപിടിച്ച ജീവിതത്തിൽ
ശരീരപ്രകൃതിക്ക് അനുയോജ്യമല്ലാത്ത
തെറ്റായ ഭക്ഷണശീലം ആളുകളെ
രോഗികളാക്കി മാറ്റിയിരിക്കുന്നു. ആദ്യകാലത്ത് നമ്മൾ കഴിച്ചിരുന്ന ഭക്ഷണം ഔഷധമായി പരിണമിച്ചിട്ടുണ്ട്.
ഇന്ന് തെറ്റായ ഭക്ഷണശീലവും സമയം തെറ്റിയുള്ള ഭക്ഷണവും ഓരോ വ്യക്തിയുടെയും
ശരീരം വിഷമയമായി മാറ്റിയിരിക്കുന്നു.
ഭാരതം 2018 ദേശീയ ചെറുധാനൃവർഷമായി ആചരിച്ചിരുന്നു.
ഭാരതത്തിന്റെ ആവശ്യാർത്ഥം
ചെറുധാന്യങ്ങളുടെ പ്രാധാന്യം
ലോകജനതയ്ക്ക് പറഞ്ഞു നൽകുക എന്ന ഉദ്ദേശത്തോടുകൂടി യുഎൻ ജനറൽ അസംബ്ലി 2023 അന്താരാഷ്ട്ര ചെറുധാന്യങ്ങൾ വർഷമായി ആചരിക്കുകയാണ്. അതുകൊണ്ടുതന്നെ ചെറു ധാന്യം ആദ്യകാലത്ത് എന്നപോലെ
ഇപ്പോഴുള്ള സമൂഹവും ഭക്ഷണ യോഗ്യമാക്കേണ്ടത് അത്യാവശ്യമാണ്. ചെറു ധാന്യങ്ങളെ പൊതുജനങ്ങളിൽ എത്തിക്കാൻ അഹോരാത്രം പരിശ്രമിക്കുന്നവരാണ് ദയാബായിയും പത്മശ്രീ
ഡോ. ഖാദർ വാലിയും. ഖാദർ വാലി ഇന്ത്യയുടെ മില്ലറ്റ് മാൻ
എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭാവിയുടെ ഭക്ഷണം എന്നാണ് ഇതേക്കുറിച്ച് ലോകം ഇപ്പോൾ പറയുന്നത്. മനുഷ്യത്വം നിലനിൽക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകഎന്നത് അത്യന്താപേക്ഷിതമാണ് .
യോഗശാസ്ത്രം അതിനായി നമുക്ക് പൂർണമായി ഉപയോഗിക്കാവുന്നതാണ്. ലോകത്തെ ഒരു കുടുംബമായി കണ്ട്,
ആ കുടുംബത്തിൻറെ മാനസിക-ശാരീരിക
ആധ്യാത്മിക ഉന്നതിയിലേക്ക് എത്തിക്കുന്നതിനായി നമുക്ക് പ്രവർത്തിക്കാം. ഓരോ വ്യക്തിയുടെയും പരിപൂർണ്ണ ഉന്നതി നമുക്ക് പ്രാപ്തമാക്കി എടുക്കാം. അതുകൊണ്ടുതന്നെ ഈ ശാസ്ത്രത്തെയും ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

ഇന്ദിരയായി തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

Published

on

ആദർശ് മുക്കട

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൗതുക കാഴ്ചയാണ്. എറണാകുളം വെണ്ണല സ്വദേശിയാണ് അജിത ശിവപ്രസാദ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു അജിത. അങ്ങനെയിരിക്കെ ഒരു വഴിപാടിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള കാര്യം കമന്റുകളായി രേഖപ്പെടുത്തിയത്. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് കമന്റുകളുടെയും അത്തരം അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇന്ദിരാഗാന്ധി മുമ്പ് നടത്തിയ ഒരു പ്രസംഗം അജിത റീലായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വളരെ വേഗത്തിൽ വൈറൽ ആകുകയായിരുന്നു. മികച്ച പ്രതികരണങ്ങൾ വന്നതോടെ വീണ്ടും സമാനമായ റീലുകൾ വീണ്ടും ചെയ്തു. ചെറുപ്പം മുതൽക്കേ തനിക്ക് ഇന്ദിരാ ഗാന്ധിയെ ഇഷ്ടമായിരുന്നുവെന്നും പിന്നീട് കൂടുതൽ ശ്രമിച്ചെന്നും ഇപ്പോൾ ജീവനുതുല്യം ഇഷ്ടപ്പെടുന്നുവെന്നും അജിത പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം അജിത

‘ഞാൻ ജനിച്ചതും വളർന്നതും കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ന് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അത്തരം ആശയധാരകളെ മുറുകെപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധി. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുവാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി കരുതുന്നു. ‘പ്രിയങ്ക ഗാന്ധിയെ കണ്ട നിമിഷം സന്തോഷം കൊണ്ട് സംസാരിക്കുവാൻ വാക്കുകൾ പോലും കിട്ടുന്നില്ലായിരുന്നു. പ്രിയങ്ക തന്നെ ചേർത്തുപിടിച്ച് തന്റെ മുടിയെ പറ്റി പറഞ്ഞത് വളരെ സന്തോഷം സമ്മാനിച്ചു. പാലക്കാട് വച്ച് രാഹുൽഗാന്ധിയെ കണ്ടപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമാണ് അജിത. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനുവേണ്ടിയും പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടിയും അജിത പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് ശിവപ്രസാദിന്റെയും മക്കളായ ആദിത്തിന്റെയും അർജുന്റെയും നിറഞ്ഞ പ്രോത്സാഹനത്തെ പറ്റിയും അജിത പറയുന്നു.

രാഹുൽ ഗാന്ധിയ്ക്കൊപ്പം അജിത
Continue Reading

Featured

സൈബർ ആക്രമണം: മലക്കം മറിഞ്ഞ് കെ കെ ശൈലജ

Published

on

വടകര: സൈബർ ആക്രമണ ആരോപണത്തിൽ മലക്കം മറിഞ്ഞ് സിപിഎം നേതാവും വടകര എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ അറിവോടെ തന്റെ ചിത്രം ചേർത്തുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു കെ കെ ശൈലജയുടെ ആദ്യ ആരോപണം. എന്നാൽ ഇപ്പോൾ അത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഉള്ളതായി താൻ പറഞ്ഞിട്ടില്ല എന്നാണ് ശൈലജ പറഞ്ഞിരിക്കുന്നത്.

Continue Reading

Featured

സൈബർ കുറ്റകൃത്യങ്ങൾക്ക എതിരെ നടപടി വേണം: കെ കെ രമ എംഎൽഎ

Published

on

കുറ്റ്യാടി: വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും യു ഡി എഫിന്റെ വനിതനേതാക്കൾക്കും എതിരെ സി പി എം നടത്തുന്ന നീചമായ പ്രചാരണങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീ കരി ക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. ഇടതു സൈബർ പ്രചാർണം സകല മര്യാദകളും ലംഘിക്കുകയാണ്. വ്യാജ വീഡിയോകൾ നിർമിച്ചും പൊതുമണ്ഡലത്തിൽ അസഭ്യം പറഞ്ഞും അവർ വിലസുകയാണ്. അവർക്കെതിരെ നൽകുന്ന പരാതികൾ പോലീസ് പരിഗണിക്കുന്നേ ഇല്ല. ഇവർക്കെതിരെ വിധിയെഴുതാൻ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത്‌ 79ആം ബൂത്ത്‌ യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ. സി വി മൊയ്‌തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസിഡന്റ്‌ സബിത മണക്കുനി, വി പി മൊയ്‌തു, എ കെ വിജീഷ്, എ സി മജീദ്. കെ പി മജീദ്. പി പി ആലിക്കുട്ടി, ടി എം അമ്മദ്, കെ സി നൗഷാദ്, പി സുബൈർ, സന്ധ്യ കരണ്ടോട്, എസ് ജെ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured