ഓർമയിൽ ഇന്ന് : രാജീവ് ഗാന്ധി സർക്കാർ പവർഗ്രിഡ് കോർപ്പറേഷന് രൂപംനൽകി

ഇന്നത്തെ ദിവസം രാജീവ് ഗാന്ധിയുടെ ഇടപെടലിന്റെ ഓര്‍മ്മപ്പെടുത്തലാണ്. രാജ്യത്തിന്റെ വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി 1989 നവംബര്‍ 23 ന് രാജീവ് ഗാന്ധി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു. ഗുര്‍ഗോണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50%വും പ്രസരണം നടത്തുന്നത്.

അതിവേഗം വളരുന്ന രാജ്യമെന്ന നിലയില്‍ വൈദ്യുതിയുടെ വിതരണം കാര്യക്ഷമമാക്കേണ്ട ആവശ്യകതയെ കുറിച്ച് കൃത്യമായി പഠിച്ചതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി പവര്‍ഗ്രിഡ് കോര്‍പ്പറേഷന് രൂപം നല്‍കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളിലുള്‍പ്പെടെ വൈദ്യുതി എത്തിക്കുവാന്‍ ഇതുവഴി സാധിക്കുകയും വ്യവസായ മേഖലയുടേയും ചെറുകിട മേഖലയുടേയും കാര്‍ഷിക മേഖലയുടേയും വികസനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഇത് കാരണമാവുകയും ചെയ്തു.

ഉയര്‍ന്ന വോള്‍ട്ടേജ് പ്രസരണത്തിനാവശ്യമുള്ള ശൃംഖലകള്‍ രൂപകല്‍പ്പന ചെയ്യുക, നടപ്പാക്കുക, കൈവശം വെക്കുക, പ്രവര്‍ത്തിപ്പിക്കുക, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുക എന്നിവയെല്ലാം പവര്‍ഗ്രിഡിന്റെ ചുമതലകളാണ്. 2009ല്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ ഭരണകാലത്ത് പവര്‍ഗ്രിഡ് കോര്‍പ്പറഷനെ ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ ശൃംഖലകളില്‍ മൂന്നാമത്തെ മികച്ച സ്ഥാപനമായി ലോകബാങ്ക് തെരഞ്ഞെടുത്തു.

Related posts

Leave a Comment