ഓർമയിൽ ഇന്ന് : എൻഐടി യുടെ ആദ്യരൂപമായ ആർഇസിക്ക് തുടക്കം കുറിച്ചു

ഇന്നത്തെ ദിവസവും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് തന്നെ. ഉന്നത വിദ്യാഭ്യാസ രംഗത്ത് നെഹ്‌റുവിന്റെ ദീര്‍ഘദര്‍ശനം എത്ര വലുതായിരുന്നു എന്നതിന് ഉദാഹരണമാണ് 1957 നവംബര്‍ 25ന് രൂപം നല്‍കിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. രണ്ടാം പഞ്ചവത്സര പദ്ധതി (1956-60)യുടെ പുരോഗതിയോടനുബന്ധിച്ച് രാജ്യത്ത് നിരവധിയായ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. എന്നാല്‍ ഈ മേഖലയില്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടെ ലഭ്യതക്കുറവാണ് വരാനിരിക്കുന്ന വലിയ പ്രതിസന്ധി എന്ന് നെഹ്‌റു തിരിച്ചറിയുകയും അതിനുള്ള അടിയന്തര പ്രതിവിധിയെ കുറിച്ച് ഗൗരവതരമായി ചിന്തിക്കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് അടിയന്തരമായി രാജ്യത്തുടനീളം ഉന്നത നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമെടുത്തത്. ആദ്യഘട്ടമായി 1957ല്‍ രാജ്യത്തുടനീളം 17 ഐ ഐ ടി കള്‍ സ്ഥാപിച്ചു. ആദ്യകാലത്ത് റീജ്യണല്‍ എഞ്ചിനിയറിംഗ് കോളേജ് (REC) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ കൂടി 1960ല്‍ 9 REC കളും, 1961 ല്‍ കോഴിക്കോട് ഉള്‍പ്പെടെ 2 REC കളും രൂപീകരിച്ചു. 2002 ലാണ് ഇതിന് പേര്മാറ്റി NIT എന്നാക്കി മാറ്റിയത്. ഇന്ത്യയുടെ വ്യാവസായിക വികസന രംഗത്ത് എന്‍ ഐ ടി യുടെ സംഭാവന നിര്‍ണ്ണായകമാണ്.

2014ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ അനുവദിച്ച ആന്ധ്രപ്രദേശിലെ എന്‍ ഐ ടി 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്നതൊഴിച്ചാല്‍ നിലവിലെ ബി ജെ പി സര്‍ക്കാറിന്റെ കാലത്ത് പുതിയ എന്‍ ഐ ടി രാജ്യത്ത് സ്ഥാപിതമാക്കപ്പെട്ടിട്ടില്ല എന്നതും ഇതോട് കൂടി ചേര്‍ത്ത് വായിക്കണം.

Related posts

Leave a Comment