സ്മരണയിൽ ഇന്ന് : അഞ്ചേരി ബേബി രക്തസാക്ഷി ദിനം

ഇടുക്കി ഹൈറേഞ്ചിൽ കോൺഗ്രസ്‌ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി. യൂത്ത് കോൺഗ്രസ് ശാന്തൻപാറ മണ്ഡലം സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായിരുന്നു ഇദ്ദേഹം . ഇദ്ദേഹമടക്കം പലരുടെയും പ്രവർത്തനങ്ങൾ സിപിഎമ്മിന് ക്ഷീണം ചെയ്തതോടെ അവർ പതിമൂന്ന് രാഷ്ട്രീയ എതിരാളികളുടെ പേരുകൾ ഉൾക്കൊള്ളിച്ച് ഒരു ലിസ്റ്റുണ്ടാക്കി. അതിലെ ആദ്യ പേരുകാരനായിരുന്ന ബേബിയെ 1982 നവംബർ 13ന് വെടിവെച്ചു കൊലപ്പെടുത്തി.

1982ൽ തോട്ടം മേഖലയിൽ യൂണിയനുകൾ തമ്മിലെ തർക്കങ്ങൾ പരിഹരിക്കാൻ സി.ഐ.ടി.യു – ഐ.എൻ.ടി.യു.സി നേതൃത്വം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കിയിലെത്തിയ സിപിഎം നേതാവ് എം. എം. ലോറൻസിന് പ്രാദേശിക സിപിഎം നേതൃത്വം ഇതിനോട് സഹകരിക്കില്ല എന്ന് വ്യക്തമായി. തന്നെ സന്ദർശിച്ച അഞ്ചേരി ബേബിയോട് അദ്ദേഹം പറഞ്ഞത് “ചെറുപ്പമാണ്. സൂക്ഷിക്കണം.” എന്നായിരുന്നു. ആ മുന്നറിയിപ്പിൽ തളച്ചിടാൻ കഴിയില്ലായിരുന്നു ബേബിക്ക് തന്റെ പ്രവർത്തനങ്ങളെ. തൊഴിൽതർക്കം പരിഹരിക്കാൻ എന്നുപറഞ്ഞ് വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ സിപിഎം ഗുണ്ടാസംഘം തോക്കിനിരയാക്കിയത്.

Related posts

Leave a Comment