ചരിത്രത്തിൽ ഇന്ന് ; സെർലീന ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചു

ഇന്ത്യൻ ആണവ ഗവേഷണ രംഗത്ത് സുപ്രധാനമായ നാഴികക്കല്ലുകളിൽ ഒന്നിന് ജവഹർലാൽ നെഹ്‌റു തുടക്കം കുറിച്ച ദിവസമാണിന്ന്. ബാബ ആറ്റോമിക് റിസർച്ച് സെന്ററിലെ സെർലീന ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചത് 1961 ജനുവരി 14ാം തിയ്യതിയാണ്. ന്യൂട്രോൺ ഭൗതികം, വികിരണ രസതന്ത്രം, ജീവശാസ്ത്രം മുതലായ മേഖലകളിലെ ഗവേഷണം, റേഡിയോ ആക്റ്റീവ് ശേഷിയുള്ള ഐസോടോപ്പുകളുടെ നിർമ്മാണം, ശാസ്ത്രജ്ഞന്മാർക്കും എഞ്ചിനിയർമാക്കും പരിശീലനം നൽകുക തുടങ്ങിയവയെല്ലാം ഈ റിയാക്ടറിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടുന്നു.
സെർലീനയ്ക്ക് പുറമെ ഏഷ്യയിലെ ആദ്യ ആണവ റിയാക്ടർ ആയ അപ്‌സര, സൈറസ്, പൂർണിമ, ധ്രുവ എന്നിവയ്ക്കും വിവിധ കാലയളവുകളിലായി കോൺഗ്രസ്സ് സർക്കാറുകൾ തുടക്കം കുറിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്ത് പ്രബല രാഷ്ട്രങ്ങൾ ആണവശക്തിയായി മാറിയ സാഹചര്യത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മറ്റ് മേഖലകളിലെ വികസനത്തോടൊപ്പം തന്നെ ആണവ ശക്തിയായി മാറുവാനുള്ള നീക്കങ്ങൾക്കും ജവഹർലാൽ നെഹ്‌റു തുടക്കം കുറിച്ചത്. എന്നാൽ ഇതര രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വൈദ്യുതി ഉത്പാദനത്തിനും, സമാധാനപരമായ ആവശ്യങ്ങൾക്കുമെന്ന സന്ദേശം ഉയർത്തിയാണ് ഭാരതം ആണവ ശക്തിയായി മാറിയത്.

Related posts

Leave a Comment