ചരിത്രത്തിൽ ഇന്ന് ; ഡൽഹി മെട്രോ റെയിലിന് തുടക്കം കുറിച്ചു

ഇന്ത്യൻ റെയിൽവേ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതല്ലേ, കോൺഗ്രസ്സ് സർക്കാർ എന്ത് ചെയ്തു എന്ന് ചോദിക്കുന്ന സംഘികൾക്കും സഖാക്കൾക്കുമുള്ള ഉത്തരങ്ങളുടെ നീണ്ടനിരയിലേക്ക് കൂട്ടിച്ചേർക്കേണ്ട പ്രധാന ദിവസങ്ങളിലൊന്നാണ് ഇന്ന്. 2002 ഡിസംബർ 24ാം തിയ്യതിയാണ് ഡൽഹി മെട്രോറെയിലിന് തുടക്കം കുറിച്ചത്. റെയിൽവേ വികസനത്തിന്റെ സുവർണ്ണ ചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായമാണ് ഡൽഹി മെട്രോ റെയിൽ.
ബ്രിട്ടീഷുകാർക്ക് അവരുടെ കച്ചവട താൽപര്യങ്ങൾക്കും യാത്രൗ സൗകര്യങ്ങൾക്കും വേണ്ടി മാത്രം നിർമ്മിച്ച റെയിൽ പാതകളായിരുന്നു സ്വാതന്ത്ര്യത്തിന് മുൻപ് രാജ്യത്തുണ്ടായിരുന്നത്. രാജ്യത്തിന്റെ പ്രധാന നഗരങ്ങളെ മാത്രം പരസ്പരം ബന്ധിപ്പിക്കുന്നവ. എന്നാൽ സ്വാതന്ത്ര്യാനന്തരഭാരതത്തിൽ ഗ്രാമ നഗരവ്യത്യാസങ്ങളില്ലാതെ എല്ലായിടത്തും ട്രെയിൻ ഗതാഗതം ലഭ്യമാക്കുന്നതിൽ കോൺഗ്രസ്സ് സർക്കാറുകൾ വിജയിച്ചു. കോൺഗ്രസ്സ് രാജ്യത്തിന് നൽകിയ സുപ്രധാന റെയിൽ വേ നേട്ടങ്ങളിൽ ചിലത് മാത്രം ഇനി സൂചിപ്പിക്കുന്നു.
1952ൽ റെയിൽവേ യെ ആറ് സോണുകളാക്കി തിരിക്കുകയും ടിക്കറ്റ് നിരക്കുകൾ സാധാരണക്കാരന് പ്രാപ്യമായ രീതിയിൽ ഏകീകരിക്കുകയും ചെയ്തു. 30 പൈസ, 16 പൈസ, 9 പൈസ, 5 പൈസ എന്നതായിരുന്നു ക്ലാസ്സിനനുസരിച്ചുള്ള അന്നത്തെ നിരക്ക്.
കോച്ചും ട്രാക്കും ഉൾപ്പെടെയുള്ളവ തദ്ദേശീയമായി നിർമ്മിക്കാൻ ആരംഭിച്ചു. കപൂർത്തല റെയിൽവെ കോച്ച് ഫാക്ടറിപോലുള്ളവ ഉദാഹരണങ്ങളാണ്.
1985ൽ റെയിൽവെ വൈദ്യുതിവൽകരിച്ചു
1989ൽ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സംവിധാനം നിലവിൽ വന്നു.
1995ൽ റെയിൽവെ പൂർണ്ണമായും ഇന്റർനെറ്റ് വൽകരിച്ചു.
1998ൽ കൊങ്കൺ റെയിൽവെ ആരംഭിച്ചു.
1984ൽ കൊൽക്കത്തയിൽ ആദ്യ മെട്രോ റെയിൽ സ്ഥാപിച്ചു.
2002ൽ ഇന്നത്തെ ദിവസം ഡൽഹി മെട്രോ, 2011ൽ ബാംഗ്ലൂർ മെട്രോ, 2014ൽ മുംബൈ മെട്രോ, 2015ൽ ചെന്നൈ മെട്രോ, 2016ൽ കൊച്ചിമെട്രോ മുതലായ ആരംഭിച്ചു.
ലോകത്തിലെ ഏഴാമത്തെ വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവെ (1.3 മില്യൺ ജീവനക്കാർ).
245267 വാഗണുകൾ, 66392 പാസ്സഞ്ചർ കോച്ചുകൾ, 19499 ലോകോമോട്ടീവുകൾ എന്നിവ ഇന്ത്യൻ റെയിൽവേക്ക് ഇന്നുണ്ട്.

Related posts

Leave a Comment