ചരിത്രത്തിൽ ഇന്ന് ; ജവഹർലാൽ നെഹ്റു ഹിരാക്കുഡ് അണക്കെട്ട് രാജ്യത്തിന് സമർപ്പിച്ചു

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയുടെ ആസൂത്രണം എത്ര ശാസ്ത്രീയമായാണ് കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ നടപ്പിലാക്കിയത് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലുകളിലൊന്നിന്റെ ഉദ്ഘാടന ദിനമാണിന്ന്. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടുമായ ഹിരാക്കുഡ് അണക്കെട്ട് ജവഹല്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്തത് 1957ലെ ഇന്നത്തെ ദിവസമാണ്. ഒറീസ്സയിലെ സാംബല്ലൂര്‍ ജില്ലയില്‍ മഹാദനിക്ക് കുറുകെയാണ് ഹിരാക്കുഡ് അണക്കെട്ട് നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ കാലത്ത് 101 കോടി രൂപയാണ് അണക്കെട്ട് നിര്‍മ്മാണത്തിന് ചെലവഴിക്കപ്പെട്ടത്. 42450 ക്യുബിക് മീറ്റര്‍/സെക്കന്റ് ആണ് സ്പില്‍വേ ശേഷി.
ഉത്തരേന്ത്യയിലെ തരിശ് ഭൂമികളിലേക്ക് വെള്ളമെത്തിക്കാന്‍ അണക്കെട്ടിനോടനുബന്ധിച്ച് കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട കനാലുകള്‍ നിര്‍മ്മിക്കുകയും അവയിലൂടെ വേനല്‍കാലത്ത് കാര്‍ഷിക ഭൂമികളിലെല്ലാം വെള്ളമെത്തിക്കുകയും ചെയ്തതോടെ ആദ്യ പഞ്ചവത്സര പദ്ധതിയിലെ സുപ്രധാന പദ്ധതികളില്‍ ഏറ്റവും വിജയകരമായ ഒന്നായി ഹിരാക്കുഡ് അണക്കെട്ട് മാറ്റപ്പെട്ടു. പില്‍ക്കാലത്ത് ഇന്ത്യയുടെ കാര്‍ഷിക വിപ്ലവത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതിനും ഹിരാക്കഡ് അണക്കെട്ടിന് സാധിച്ചു.

Related posts

Leave a Comment